പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസന കോര്പറേഷന് അദാലത്ത് നാളെ
കൽപ്പറ്റ: സംസ്ഥാന പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസന കോര്പറേഷന് ജില്ലയില്‍ വായ്പ കുടിശ്ശികയുള്ള ഗുണഭോക്താക്കള്‍ക്കായി ഒറ്റത്തവണ തീര്‍പ്പാക്കല്‍ അദാലത്ത് സംഘടിപ്പിക്കുന്നു. മാനന്തവാടി താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ നാളെ രാവിലെ 10 ന് നടക്കുന്ന അദാലത്ത് പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആര് കേളു ഉദ്ഘാടനം ചെയ്യും. കോര്‍പറേഷനില്‍ നിന്നും വായ്പയെടുത്ത് കാലാവധി കഴിഞ്ഞിട്ടുള്ളവര്‍ അദാലത്തില്‍ പങ്കെടുത്ത് ആനുകൂല്യത്തോടെ വായ്പ അടക്കണം. മിനിമം തുക അടച്ച് വായ്പ പുതുക്കാനുള്ള അവസരവും അദാലത്തിലുണ്ട്. കോര്പറേഷന് ചെയര്മാന് കെ.കെ ഷാജു അധ്യക്ഷനാവും.





Leave a Reply