April 25, 2026

വിദ്യാലയങ്ങളിലെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്താൻ നിരവധി പദ്ധതി ആവിഷ്കരിച്ചു: മന്ത്രി ഒ.ആർ കേളു

0
IMG_20260303_114035
By ന്യൂസ് വയനാട് ബ്യൂറോ

 

കൽപ്പറ്റ: അക്കാദമിക് നിലവാരം മെച്ചപ്പെടുത്താൻ വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് സർക്കാർ നിരവധി പദ്ധതി ആവിഷ്കരിച്ചതായി  പട്ടികജാതി – പട്ടികവർഗ്ഗ – പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു. അതിരാറ്റുകുന്ന് ഗവ ഹൈസ്കൂൾ കെട്ടിടത്തിന്റെ ശിലാസ്ഥാപനം, വർണ്ണകൂടാരം, പ്രവേശന കവാടം, ഓഫീസ് കം സ്റ്റാഫ്‌ റൂം ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയാരിരുന്നു മന്ത്രി. വയനാട് പാക്കേജിൽ ഉൾപ്പെടുത്തി നിരവധി പദ്ധതികളാണ് ജില്ലയിൽ നടപ്പാക്കുന്നത്.

രണ്ടര കോടി രൂപ ചെലവിലാണ് അതിരാറ്റുകുന്ന് സ്കൂളിന് കെട്ടിടം നിർമ്മിക്കുന്നത്. രണ്ടുനിലകളിലായി നിര്‍മിക്കുന്ന കെട്ടിടത്തിൽ എട്ട് ക്ലാസ് മുറികൾ, കൗൺസിലിങ് റൂം, സന്ദർശന മുറി എന്നിവയുണ്ടാകും.

പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ടി.എസ് ദിലീപ് കുമാർ അധ്യക്ഷനായ പരിപാടിയിൽ പൂതാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബിന്ദു ബാബു, ജില്ലാ പഞ്ചായത്ത് ഡിവിഷൻ അംഗം അമൽ ജോയ്, ബ്ലോക്ക് പഞ്ചായത്ത് അംഗം അതുൽ തോമസ്, വാർഡ് അംഗങ്ങളായ സിജി പവിത്രൻ, ഷിബു കുമാർ, ചെയർമാൻ കെ.എസ് ഷിനു, എസ്.എസ്.കെ ഡി.പി.ഒ വിൽസൺ തോമസ്, സുൽത്താൻ ബത്തേരി ബി.പി.സി ടി രാജൻ, പി.ബി. ശിവൻ, സീനിയർ അസിസ്റ്റൻ കെ.കെ. നിഷിത, പ്രധാനാധ്യാപിക എസ്.എസ് സിനിമോൾ പി.ടി.എ പ്രസിഡൻ്റ് അജിത്കുമാർ, മദർ പി.ടി.എ പ്രസിഡൻ്റ് ബിന്ദു പ്രകാശ് എന്നിവർ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *