April 25, 2026

വൈത്തിരി പോലീസ് സ്റ്റേഷൻ, മാനന്തവാടി പോലീസ് ക്വാർട്ടേഴ്‌സ് കെട്ടിടങ്ങളുടെ ഉദ്ഘാടനം നാളെ മുഖ്യമന്ത്രി നിർവ്വഹിക്കും

0
IMG_20260303_194316
By ന്യൂസ് വയനാട് ബ്യൂറോ

 

 

കൽപ്പറ്റ: വയനാട് ജില്ലയിൽ പുതുതായി നിർമ്മിച്ച വൈത്തിരി പോലീസ് സ്റ്റേഷൻ, മാനന്തവാടി പോലീസ് ക്വാർട്ടേഴ്‌സ് കെട്ടിടങ്ങളുടെ ഉദ്ഘാടനം നാളെ നടക്കും. വൈകിട്ട് മൂന്നിന് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി കെട്ടിടങ്ങൾ നാടിന് സമർപ്പിക്കും. വൈത്തിരി പോലീസ് സ്റ്റേഷൻ പരിസരത്ത് സംഘടിപ്പിക്കുന്ന ചടങ്ങിൽ പട്ടികജാതി-പട്ടികവർഗ്ഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ. കേളു അധ്യക്ഷത വഹിക്കും. വയനാട് എം.പി പ്രിയങ്ക ഗാന്ധി മുഖ്യാതിഥിയായി പങ്കെടുക്കും.

 

ജില്ലാ പോലീസ് മേധാവി അരുൺ കെ. പവിത്രൻ സ്വാഗതം ആശംസിക്കുന്ന ചടങ്ങിൽ കൽപ്പറ്റ എം.എൽ.എ അഡ്വ. ടി. സിദ്ദിഖ്, അഡിഷണൽ എസ്.പി കെ.എസ്. ഷാജി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ, കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ഹനീഫ എന്നിവർ പങ്കെടുക്കും. വൈത്തിരി പഞ്ചായത്ത് പ്രസിഡന്റ് സി.വി. രാജൻ, പൊഴുതന പഞ്ചായത്ത് പ്രസിഡന്റ് നാസർ കാതിരി, കെ.പി.ഒ.എ ജില്ലാ സെക്രട്ടറി പി.സി. സജീവൻ, കെ.പി.എ ജില്ലാ സെക്രട്ടറി ഇർഷാദ് മുബാറക് തുടങ്ങിയവരും ചടങ്ങിൽ സാന്നിധ്യമറിയിക്കും.

 

മാനന്തവാടിയിൽ നടക്കുന്ന ചടങ്ങിൽ എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗിരിജ പ്രസാദ്, ഡി.വൈ.എസ്.പി വി.കെ. വിശ്വംഭരൻ, കെ.പി.ഒ.എ ജില്ലാ പ്രസിഡന്റ് എം.എ. സന്തോഷ്, ജില്ലാ പഞ്ചായത്ത് മെമ്പർ ജിൽസൺ തൂപ്പുങ്കര, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഉഷ വിജയൻ, എടവക ഗ്രാമപഞ്ചായത്ത് മെമ്പർ വിനോദ് തോട്ടത്തിൽ, കെ.പി.എ ജില്ലാ പ്രസിഡന്റ് ബിപിൻ സണ്ണി തുടങ്ങിയവർ പങ്കെടുക്കും. മാനന്തവാടി ഇൻസ്‌പെക്ടർ എസ്.എച്ച്.ഒ പി. റഫീക്ക് ചടങ്ങിന് നന്ദി രേഖപ്പെടുത്തും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *