എടപ്പെട്ടി സ്കൂളിൽ യുദ്ധവിരുദ്ധ സദസ്സ് നടത്തി
എടപ്പെട്ടി: “ഒന്നിക്കാം ലോകസമാധാനത്തിനായി” എന്ന സന്ദേശവുമായി എടപ്പെട്ടി സ്കൂൾ വിദ്യാർത്ഥികൾ യുദ്ധവിരുദ്ധ സദസ്സ് സംഘടിപ്പിച്ചു. യുദ്ധം മാനവരാശിയെ പ്രയാസങ്ങളിലേക്ക് തള്ളിവിടും. സമാധാനം പുന:സ്ഥാപിക്കാനുള്ള ശ്രമങ്ങൾ ഊർജ്ജിതപ്പെടുത്തണം എന്ന് ആശയം ഉൾക്കൊണ്ട് സ്കൂൾ ലീഡർ ധീരവ് കൃഷ്ണ സമാധാന സന്ദേശമെഴുതിയ ക്യാൻവാസിൽ കൈമുദ്ര ചാർത്തി സദസ്സിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു. തുടർന്ന് എല്ലാവിദ്യാർത്ഥികളും കൈമുദ്ര പതിപ്പിച്ചു. പ്രധാനാധ്യാപകൻ പി എസ് ഗിരീഷ്കുമാർ യുദ്ധവിരുദ്ധ സന്ദേശം നൽകി. എം എച്ച് ഹഫീസ് റഹ്മാൻ, അമൃത വിജയൻ, പി എസ് അനീഷ , എം കെ അബ്ദുൾ സലാം, അനുപമ സജിത്ത്, ഫാത്തിമത്തുൽ ഫസ്ന , സജ്ല മുനീർ എന്നിവർ നേതൃത്വം നൽകി.





Leave a Reply