June 25, 2026

കേരള കർഷക തൊഴിലാളി ക്ഷേമ നിധി ബോർഡ്‌ ഉന്നത വിദ്യാഭ്യാസ അവാർഡ് വിതരണം നടത്തി

0
IMG_20260304_175333
By ന്യൂസ് വയനാട് ബ്യൂറോ

 

 

 

കൽപ്പറ്റ: കേരള കർഷക തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ അംഗങ്ങൾ ആയവരുടെ മക്കൾക്ക് ബോർഡ് നൽകി വരുന്ന ഉന്നത വിദ്യാഭ്യാസ അവാർഡും പ്രശംസ പത്രവും വിതരണത്തിന്റെ വയനാട് ജില്ലാ തല ഉൽഘാടനം കർഷക തൊഴിലാളി ക്ഷേമ നിധി ബോർഡ്‌ ചെയർമാൻ എൻ. ചന്ദ്രൻ നിർവഹിച്ചു. ജില്ലാ ഓഫീസിൽ വെച്ചു നടത്തിയ ചടങ്ങിൽ കർഷക തൊഴിലാളി ക്ഷേമ നിധി ബോർഡ്‌ ജില്ലാ ഓഫീസർ ചന്ദ്രജ അധ്യക്ഷത വഹിച്ചു. വി ബാവ, സുന്ദർ രാജ് ഇടപ്പെട്ടി,അബു ഗുഡാലായി, ടി ജെ ചാക്കോച്ചൻ, പി എസ് ശശിധരൻ, കെ കെ വർഗീസ്, കെ മുഹമ്മദ്‌, അഷ്‌റഫ്‌ പൂലാടൻ, ചിത്ര, രഞ്ജിനി പി എസ് എന്നിവർ സംസാരിച്ചു.

ഡിഗ്രി, പിജി, എം ബി ബി എസ് ഉൾപ്പെടെ ഉള്ള പ്രൊഫഷണൽ ഡിഗ്രി മുതലായ കോഴ്‌സുകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ അംഗങ്ങളുടെ മക്കൾക്ക് അർഹതയുടെ അടിസ്ഥാനത്തിൽ ആണ് ആനുകൂല്യം നൽകി വരുന്നത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *