എക്സൈസ് കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു
കൽപ്പറ്റ: 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി അബ്കാരി, എൻ.ഡി.പി.എസ് മേഖലകളിലെ കുറ്റകൃത്യങ്ങൾ തടയുന്നതിനായി എക്സൈസ് വകുപ്പ് വയനാട് ജില്ലയിൽ ശക്തമായ മുൻകരുതൽ നടപടികൾ സ്വീകരിച്ചു. ഇതിന്റെ ഭാഗമായി മാർച്ച് ഒന്ന് മുതൽ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം അവസാനിക്കുന്നത് വരെ നീണ്ടുനിൽക്കുന്ന സ്പെഷ്യൽ എൻഫോഴ്സ്മെന്റ് ഡ്രൈവ് ആരംഭിച്ചു. കൽപ്പറ്റയിലെ വയനാട് എക്സൈസ് ഡിവിഷൻ ഓഫീസ് കേന്ദ്രമായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ജില്ലാതല കൺട്രോൾ റൂം തുറന്നിട്ടുണ്ട്. ലഹരിവസ്തുക്കളുടെ ഉല്പ്പാദനം, വിൽപ്പന, കടത്ത് എന്നിവ സംബന്ധിച്ച വിവരങ്ങളും പരാതികളും പൊതുജനങ്ങൾക്കും സന്നദ്ധ സംഘടനകൾക്കും കൺട്രോൾ റൂമിലെ 04936-288215 എന്ന നമ്പറിലോ, 1800 425 2848 എന്ന ടോൾ ഫ്രീ നമ്പറിലോ അറിയിക്കാവുന്നതാണെന്ന് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ അറിയിച്ചു. കൂടാതെ കൽപ്പറ്റ റെയിഞ്ച് ഓഫീസ് (04936-208230), സർക്കിൾ ഓഫീസ് (202219), മാനന്തവാടി റെയിഞ്ച് ഓഫീസ് (04935-244923), സർക്കിൾ ഓഫീസ് (240012), ബത്തേരി റെയിഞ്ച് ഓഫീസ് (04936-227227), സർക്കിൾ ഓഫീസ് (248190), മീനങ്ങാടി സ്പെഷ്യൽ സ്ക്വാഡ് (246180) എന്നീ നമ്പറുകളിലും ബന്ധപ്പെടാം. ഉദ്യോഗസ്ഥരായ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ (9447178064), അസി. എക്സൈസ് കമ്മീഷണർ (9496002872), കൽപ്പറ്റ സി.ഐ (9400069663), മാനന്തവാടി സി.ഐ (9400069667), സുൽത്താൻ ബത്തേരി സി.ഐ (9400069665), സ്പെഷ്യൽ സ്ക്വാഡ് സി.ഐ (9400069666), കൽപ്പറ്റ റെയിഞ്ച് ഇൻസ്പെക്ടർ (9400069668), മാനന്തവാടി റെയിഞ്ച് ഇൻസ്പെക്ടർ (9400069670), സുൽത്താൻ ബത്തേരി റെയിഞ്ച് ഇൻസ്പെക്ടർ (9400069669) എന്നിവരുടെ മൊബൈൽ നമ്പറുകളിലും വിവരങ്ങൾ കൈമാറാവുന്നതാണ്.





Leave a Reply