മേരി മാതാ കോളേജിൽ പവർ ബിഐ വർക്ക്ഷോപ്പ് സംഘടിപ്പിച്ചു
മാനന്തവാടി: വിദ്യാർത്ഥികളുടെ ഡിജിറ്റൽ നൈപുണ്യവും തൊഴിൽക്ഷമതയും വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മാനന്തവാടി മേരി മാതാ ആർട്സ് ആൻഡ് സയൻസ് കോളേജിൽ ഡാറ്റ വിഷ്വലൈസേഷൻ വർക്ക്ഷോപ്പ് സംഘടിപ്പിച്ചു. കോളേജിലെ സ്കിൽ ഡെവലപ്‌മെന്റ് സെന്ററും അസാപും (ASAP) സംയുക്തമായി സംഘടിപ്പിച്ച ‘പവർ ബിഐ’ (Power BI) വർക്ക്ഷോപ്പിന് കേന്ദ്ര പദ്ധതിയായ റൂസ (RUSA) ആണ് സാമ്പത്തിക സഹായം നൽകുന്നത്.
ആഗോള കൺസൾട്ടൻസി സ്ഥാപനമായ KPMG-യിലെ മാസ്റ്റർ ട്രെയിനർമാരാണ് വർക്ക്ഷോപ്പിന് നേതൃത്വം നൽകുന്നത്. ആധുനിക ഡാറ്റ വിഷ്വലൈസേഷൻ സാങ്കേതിക വിദ്യകൾ, ഡാറ്റ വിശകലനം, ഇൻഡസ്ട്രി ടൂളുകളുടെ പ്രായോഗിക ഉപയോഗം എന്നിവയിൽ വിദ്യാർത്ഥികൾക്ക് വിദഗ്ദ്ധ പരിശീലനം ഈ പരിപാടിയിലൂടെ ലഭിക്കുന്നു.
സങ്കീർണ്ണമായ വിവരങ്ങളെ ലളിതമായി വിശകലനം ചെയ്യാനും ഫലപ്രദമായി അവതരിപ്പിക്കാനും വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നതിലൂടെ അവരുടെ കരിയർ സാധ്യതകൾ മെച്ചപ്പെടുത്താൻ ഇത്തരം ഇൻഡസ്ട്രി ലിങ്ക്ഡ് ട്രെയിനിംഗുകൾ സഹായിക്കുമെന്ന് കോളേജ് അധികൃതർ അറിയിച്ചു. കോളേജിന്റെ തുടർ നൈപുണ്യ വികസന പരിപാടികളുടെ ഭാഗമായാണ് ഈ വർക്ക്ഷോപ്പ് സംഘടിപ്പിച്ചത്.





Leave a Reply