ബവ്‌കോ പുൽപ്പള്ളിയിൽ ഭാരവാഹികളെ തെരഞ്ഞെടുത്തു ദീപ ഷാജി ചെയർപേഴ്‌സൺ
കൽപ്പറ്റ: കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷൻ സംസ്ഥാനത്തെ മുഴുവൻ ഔട്ട്‌ലെറ്റുകളിലും വനിതാ ജീവനക്കാർക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങൾ തടയുന്നതിന്റെ ഭാഗമായി നടപ്പിലാക്കുന്ന ആന്റി ഹരാസ്‌മെന്റ് ട്രെയിനിങ് പ്രോഗ്രാമിലേക്ക് പുൽപ്പള്ളി ബവ്‌കോ ഔട്ട്‌ലെറ്റിൽ നിന്നും ഭാരവാഹികളെ തെരഞ്ഞെടുത്തു. പുൽപ്പള്ളി ആലൂർകുന്ന് വെള്ളിലാംതടത്തിൽ വി.എം ഷാജിയുടെ (മുൻ മാനേജർ, ബവ്‌കോ പുൽപ്പള്ളി) ഭാര്യ ദീപാ ഷാജിയാണ് ചെയർപേഴ്‌സൺ. ചീയമ്പം പ്രഹാദ് ഭവനിൽ കെ. പ്രഹ്ലാദന്റെ (റിട്ട. മാനേജർ, ബവ്‌കോ പുൽപ്പള്ളി) ഭാര്യ യമുനാഭായി, പനമരം വീട്ടുവളപ്പിൽ അനീഷ് വി.ജി (എൽ.ഡി.സി, പുൽപ്പള്ളി ഔട്ട്‌ലെറ്റ്) എന്നിവരെ അസിസ്റ്റന്റ് ചെയർപേഴ്‌സൺമാരായും തെരഞ്ഞെടുത്തു. ബിവറേജസ് കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ ഹർഷിത അട്ടല്ലൂരി ഐ.പി.എസിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം പോലീസ് ട്രെയിനിങ് കോളേജിൽ വെച്ച് നടന്ന സ്റ്റേറ്റ് ലെവൽ ആന്റി ഹരാസ്‌മെന്റ് ട്രെയിനിങ് പ്രോഗ്രാമിൽ മൂവരും പങ്കെടുത്തു.





Leave a Reply