June 25, 2026

വീടിൻ്റെ താക്കോൽദാനം ഞായറാഴ്ച

0
IMG_20260306_164335
By ന്യൂസ് വയനാട് ബ്യൂറോ

 

കൽപ്പറ്റ: ചിക്കാഗോ സെൻ്റ് പീറ്റേഴ്സ് ദേവാലയത്തിൻ്റെ ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി പുതുശേരിക്കടവ് പള്ളിയിലെ ഇടവകാംഗത്തിന് നിർമിച്ച് നൽകുന്ന വീടിൻ്റെ താക്കോൽദാനം മാർച്ച് എട്ട് ഞായറാഴ്ച നടക്കുമെന്ന് ചിക്കാഗോ പള്ളി വികാരി സ്ക്കറിയ തെലാപ്പിള്ളിൽ കോർഎപ്പിസ്ക്കോപ്പ, പള്ളി വൈസ് പ്രസിഡൻ്റ് ജോജി കുര്യാക്കോസ്, ട്രസ്റ്റി ജോർജ്ജ് തോമസ്, സെക്രട്ടറി ജോ ജോയ് വർഗിസ് എന്നിവർ അറിയിച്ചു.

മലബാർ ഭദ്രാസന മെത്രാപ്പോലീത്ത ഡോ. ഗീവർഗീസ് മോ ർ സ്തേഫാനോസ് കൂദാശ കർമ്മത്തിന് മുഖ്യകാർമികത്വം വും ഫാ. ബാബു നീറ്റുംകര സഹകാർമികത്വവും വഹിക്കും.

വയനാട്ടിൽ മുൻപും ചിക്കാഗോ ദേവാലത്തിൽ നിന്നും വീടുകൾ നിർമിച്ച് നൽകിയിട്ടുണ്ട്. ഇത്തവണ വനിതാ സമാജത്തിൻ്റെ ചാരിറ്റി ഫണ്ടാണ് വിനയോഗിച്ചിട്ടുള്ളത്. ചിക്കാഗോ ഇടവകാംഗങ്ങളായ ജോൺസൺ ജോർജ്, റോയി മാത്യു എന്നിവരാണ് പദ്ധതി കോഡിനേറ്റ് ചെയ്തത് . ചടങ്ങിൽ നിർമാണ കരാർ നിർവഹിച്ച എസ് എൻ കൺസ്ട്രക്ഷൻ ഉടമ സമദ് ,മേൽനോട്ടം വഹിച്ച ഷാജി ചിരക്കാക്കുടിയിൽ എന്നിവരെ ആദരിക്കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *