വള്ളിയൂർക്കാവ് ആറാട്ട് മഹോത്സവം: നോട്ടീസ് പ്രകാശനം ചെയ്തു
മാനന്തവാടി: വള്ളിയൂർക്കാവ് ഭഗവതി ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവത്തോടനുബന്ധിച്ചുള്ള പരിപാടികളുടെ നോട്ടീസ് പ്രകാശനം ചെയ്തു. ക്ഷേത്ര പരിസരത്ത് നടന്ന ചടങ്ങിൽ മാനന്തവാടി നഗരസഭ ചെയർപേഴ്സൺ ജേക്കബ് സെബാസ്റ്റ്യൻ പ്രകാശന കർമ്മം നിർവ്വഹിച്ചു. ട്രസ്റ്റി ഏച്ചോം ഗോപി അധ്യക്ഷത വഹിച്ച ചടങ്ങിൽ മന്ത്രി ഒ.ആർ. കേളു, കൗൺസിലർമാരായ എം.ആർ. രജനീഷ്, ശരണ്യ ശ്രീജിത്ത്, ട്രസ്റ്റി ഇ. പത്മനാഭൻ, എക്സിക്യൂട്ടീവ് ഓഫീസർ കെ. ജിതേഷ് എന്നിവർ സംസാരിച്ചു.





Leave a Reply