April 25, 2026

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന അധ്യാപിക മരിച്ചു

0
IMG_20260310_083001
By ന്യൂസ് വയനാട് ബ്യൂറോ

 

മാനന്തവാടി:കല്ലോടി പടക്കൂട്ടിൽ വിനീതിൻ്റെ ഭാര്യ സ്റ്റെഫി (33) ആണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ പുലർച്ചെ മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ ഇവർ സഞ്ചരിച്ച ബൈക്കും സ്വകാര്യ സ്കൂൾ ബസും കല്ലോടിക്ക് സമീപം കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. സ്റ്റെഫി വെള്ളമുണ്ട സെൻ്റ് ആൻസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ അധ്യാപികയാണ്. അയിലമൂല കളരിക്കൽ അപ്പച്ചൻ്റെയും മേഴ്സിയുടെയും മൂത്ത മകളാണ്. അപകടത്തിൽ വിനീതിനും പരിക്കേറ്റിരുന്നു.

മക്കൾ: ഇവാന റോസ് വിനീത്, ഇയാൻ അൽഫോൻസ് വിനീത്

സംസ്കാര ചടങ്ങുകൾ നാളെ (ബുധനാഴ്ച) രാവിലെ 9 മണിക്ക് വീട്ടിൽ ആരംഭിച്ച് 10 – മണിക്ക് കല്ലോടി സെൻ്റ് ജോർജ് ഫൊറോന പള്ളി സെമിത്തേരിയിൽ.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *