April 25, 2026

ഹെഡ് ഓഫീസ് ഉദ്ഘാടനം നാളെ 

0
IMG_20260311_180554
By ന്യൂസ് വയനാട് ബ്യൂറോ

 

 

മാനന്തവാടി: മാനന്തവാടി ആസ്ഥാനമായി പ്രവർത്തിക്കുന്ന വയനാട് പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിൻ്റെ ഹെഡ് ഓഫീസ് കെട്ടിട ഉദ്ഘാടനം നാളെ നടക്കുമെന്ന് അധികൃതർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ജില്ല പ്രവർത്തന പരിധിയായി 1961 ൽ പ്രവർത്തനം ആരംഭിച്ച ബാങ്ക് പ്രവർത്തന പരിധിയിൽ 55 വർഷം പൂർത്തീകരിച്ചിരിക്കുകയാണ്.

പ്രധാനമായും കർഷകരുടെ ഉന്നമനം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ബാങ്ക് കാർഷിക വായ്പകൾക്ക് പുറമെ കാർഷികേതര വായ്പകൾ സ്വർണ്ണ പണയ വായ്പകൾ, ഭവന നിർമ്മാണ, നവീകരണ വായ്പകൾ, കച്ചവട വായ്പകൾ, എന്നിവ വിതരണം ചെയ്യുന്നുണ്ട്. 2023 മുതലാണ് ബാങ്കിൻ്റെ ഹെഡ് ഓഫീസ് പ്രവർത്തനം പനമരത്ത് നിന്ന് മാനന്തവാടിയിലേക്ക് മാറ്റിയത്.നിലവിൽ വാടക കെട്ടിടത്തിൽ പ്രവർത്തിച്ച് പോന്നിരുന്ന ഹെഡ് ഓഫീസ് പ്രവർത്തനമാണ് മാനന്തവാടി സെൻ്റ് പീറ്റർ ആൻ്റ് സെൻ്റ് പോൾ ചർച്ചിന് സമീപമുള്ള സ്വന്തം കെട്ടിടത്തിൽ ആരംഭിക്കുന്നത്. ഉച്ച കഴിഞ്ഞ് 3 മണിക്ക് ചടങ്ങിൻ്റെ ഉദ്ഘാടനം മന്ത്രി ഒ ആർ കേളു നിർവ്വഹിക്കും. നഗരസഭ ചെയർപേഴ്സൻ ജേക്കബ് സെബാസ്റ്റ്യൻ ആദ്യ നിക്ഷേപം സ്വീകരിക്കും. കൗൺസിലർമാർ, വിവിധ രാഷ്ട്രിയ കക്ഷി പ്രതിനിധികൾ, സഹകരണ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ സംബന്ധിക്കും.വാർത്താ സമ്മേളനത്തിൽ ബാങ്ക് പ്രസി: പി വി സഹദേവൻ, വൈസ് പ്രസി: പി സി ബെന്നി, ഡയറക്ടർമാരായ സി കെ ശങ്കരൻ, സി കെ മണി, സെക്രട്ടറി വി രഞ്ജിത്ത് എന്നിവർ സംബന്ധിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *