കൂളിവയലിൽ വാഹന അപകടം: അതിഥി ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു
കൂളിവയൽ : വയനാട് കൂളിവയലിൽ കെ.എസ്.ആർ.ടി.സി ബസ്സും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന അതിഥി തൊഴിലാളി മരണപ്പെട്ടു. വെസ്റ്റ് ബംഗാൾ ഉത്തർദിനാജ്പുർ ജില്ലയിലെ കരണ്ഡിഘി റാണിഘഞ്ച് സ്വദേശിയായ മുഹമ്മദ് യാസീൻ (24) ആണ് മരിച്ചത്. ഈ മാസം ഒമ്പതാം തീയതിയായിരുന്നു അപകടം നടന്നത്. ഗുരുതരമായി പരിക്കേറ്റ യാസീൻ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയവെയാണ് അല്പം മുൻപ് മരണത്തിന് കീഴടങ്ങിയത്. അജീജുർ റഹ്‌മാനാണ് പരേതനായ യാസീന്റെ പിതാവ്.





Leave a Reply