April 17, 2026

ജിൻസ് ഫാന്റസിക്ക് ചിത്രരചനാ പുരസ്‌കാരം

0
img_20260312_145405
By ന്യൂസ് വയനാട് ബ്യൂറോ

 

 

മാനന്തവാടി: നേപ്പാൾ അക്കാദമി ഓഫ് ഫൈൻ ആർട്‌സിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര പെയിന്റിങ് മത്സരത്തിൽ മാനന്തവാടി സ്വദേശി ജിൻസ് ഫാന്റസിക്ക് പുരസ്‌കാരം ലഭിച്ചു. കൺടംപററി വിഭാഗത്തിൽ ജിൻസ് ഒരുക്കിയ ‘സിമണി’ എന്ന ചിത്രത്തിനാണ് സ്പെഷൽ മെൻഷൻ അവാർഡ് ലഭിച്ചത്. ക്രിയേറ്റീവ് വുമൺ ഓർഗനൈസേഷൻ നേപ്പാൾ (ക്രൗൺ) ആണ് മത്സരം സംഘടിപ്പിച്ചത്.പതിനായിരം നേപ്പാളീസ് രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം നേപ്പാൾ അക്കാദമി ഓഫ് ഫൈൻ ആർട്‌സ് ചാൻസലർ നരദ്‌മണി ഹാട്ട് മാച്ചലിയിൽ നിന്നും അദ്ദേഹം ഏറ്റുവാങ്ങി. അക്കാദമി കൗൺസിലർ മെമ്പർ അരുണ പിംഗമഗ് ചടങ്ങിൽ പ്രശസ്തിപത്രം സമർപ്പിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *