May 15, 2026

ബാദുഷക്കെതിരായ സൈബർ ആക്രമണത്തിൽ പ്രതിഷേധവുമായി പരിസ്ഥിതി-സാമൂഹിക സംഘടനകൾ

0
IMG-20260314-WA0126
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: കള്ളാടി-ആനക്കാംപൊയിൽ തുരങ്കപാതക്ക് നൽകിയ പരിസ്ഥിതി അനുമതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി നൽകിയ വയനാട് പ്രകൃതി സംരക്ഷണ സമിതി അധ്യക്ഷൻ എൻ. ബാദുഷക്കെതിരായ സൈബർ ആക്രമണങ്ങളെയും ഭീഷണികളെയും അപലപിച്ച് വയനാട്ടിലെ പരിസ്ഥിതി-സാമൂഹിക സംഘടനകൾ.

ആക്രമണങ്ങളെയും പ്രതിഷേധങ്ങളെയും നിയമപരമായും ജനകീയമായും ചെറുക്കുമെന്ന് സംഘടനകളുടെ സംയുക്ത വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ശാസ്ത്രീയ പഠനങ്ങളോ വിദഗ്ധ പരിശോധനകളോ കൂടാതെ തെറ്റായ വിവരങ്ങൾ നൽകിയാണ് സർക്കാർ പരിസ്ഥിതി അനുമതി നേടിയതെന്നും, ഇത് മേപ്പാടി, ആനക്കാംപൊയിൽ പ്രദേശങ്ങളിൽ വലിയ ദുരന്തങ്ങൾക്ക് വഴിവെക്കുമെന്നും ആരോപിച്ചു. ഭരണഘടനാപരമായ അവകാശം വിനിയോഗിച്ച് കോടതിയെ സമീപിച്ചതിന്റെ പേരിൽ വ്യക്തിഹത്യ നടത്തുന്ന ലോബികളുടെ കടന്നാക്രമണങ്ങളെ ജനാധിപത്യ വിശ്വാസികൾ പ്രതിരോധിക്കേണ്ടതുണ്ടെന്നും, വനവും പ്രകൃതിയും സംരക്ഷിക്കാൻ പോരാടുന്ന ബാദുഷ ഈ പോരാട്ടത്തിൽ ഒറ്റയ്ക്കല്ലെന്നും കൂട്ടായ്മ വ്യക്തമാക്കി.

മേപ്പാടിയിലെ അനിയന്ത്രിതമായ ടൂറിസത്തെയും പരിസ്ഥിതി വിരുദ്ധ പ്രവർത്തനങ്ങളെയും എന്തുവിലകൊടുത്തും തടയുമെന്നും, ആവശ്യമെങ്കിൽ കേരളത്തിലെ കൂടുതൽ സംഘടനകൾ സുപ്രീം കോടതിയിലെ ഈ കേസിൽ കക്ഷി ചേരുമെന്നും സംഘടനാ ഭാരവാഹികൾ. അഡ്വ. സന്തോഷ്, രാജേഷ് കൃഷ്ണൻ, വർഗ്ഗീസ് വട്ടേക്കാട്ടിൽ,
കെ.വി. പ്രകാശ്, കെ.വി. ഗോകുൽദാസ്, ഭഗത്, ടി. ശിവരാജ്, അബു പൂക്കോട്, ബഷീർ ആനന്ദ്, ജോൺ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *