പുസ്തകങ്ങൾ കൈമാറി
പുൽപ്പള്ളി: തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിൽ പട്ടിക – വർഗ വിഭാഗ ങ്ങളുടെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമിട്ടു നടപ്പാക്കുന്ന അക്ഷരോന്നതിയിലേക്ക് പഴശ്ശിരാജ കോളേജിലെ അധ്യാപകരും, വിദ്യാർഥികളും പുസ്തകങ്ങൾ സമാഹരിച്ചു നൽകി.
കോളേജ് പ്രിൻസിപ്പൽ പ്രൊഫ: അബ്ദുൽബാരി കെ കെ തദ്ദേശ സ്വയംഭരണ വകുപ്പ് ജീവനക്കാർക്കു കൈമാറി.
കോളേജ് എൻ എസ് എസ് 153- ആം നമ്പർ യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന പുസ്തക സമാഹരണ പ്രവർത്തനങ്ങൾക്ക് പ്രോഗ്രാം ഓഫീസർ പ്രൊഫ. വിമ്യ കെ പി നേതൃത്വം നൽകി.





Leave a Reply