കെ എ ടി എഫ് സംസ്ഥാന എക്സിക്യൂട്ടീവ്ക്യാമ്പ് നീലഗിരിയിൽ
ബത്തേരി : കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ സംസ്ഥാന എക്സിക്യൂട്ടീവ് ക്യാമ്പ് ഏപ്രിൽ 4,5 തിയ്യതികളിൽ നീലഗിരിയിൽ വെച്ച് നടക്കും. ക്യാമ്പിന്റെ സ്വാഗതസംഘ രൂപീകരണയോഗം മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി ടി മുഹമ്മദ് ഉദ്ഘാടനം ചെയ്തു. നീലഗിരി ആർട്സ് ആൻഡ് സയൻസ് കോളേജിൽ നടക്കുന്ന ക്യാമ്പിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി അഞ്ഞൂറോളം പ്രതിനിധികൾ പങ്കെടുക്കും.
കെ എ ടി എഫ് സംസ്ഥാന പ്രസിഡണ്ട് സൈനുൽ ആബിദീൻ അധ്യക്ഷനായിരുന്നു.
കെ എ ടി എഫ് സംസ്ഥാന ജനറൽ സെക്രട്ടറി മൻസൂർ മാടമ്പാട്, സംസ്ഥാന ട്രഷറർ എ പി ബഷീർ, അയ്യൂബ് മണിച്ചിറ, അബ്ദുല്ല മാടക്കര, സംസ്ഥാന സെക്രട്ടറിമാരായ നൗഷാദ് കോപ്പി ലാൻ, അബ്ദു റഷീദ് അൽ കാസിമി , ജൈസൽ കെ വി , ഖലീലുറഹ്മാൻ കെ, ജഅ്ഫർ പി , മുജീബ് മുകേലേൽ നീലഗിരി, സ്വാലിഹ് എപി, നൗഷാദ് ടി കെ എന്നിവർ പ്രസംഗിച്ചു.





Leave a Reply