വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; മൂന്നു പേർക്ക് പരിക്ക്
ബത്തേരി : ബത്തേരി- മൈസൂർ റോഡിൽ ഗീതാഞ്ജലി പെട്രോൾ പമ്പിന് സമീപം മൂന്നു വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. ഇന്ന് ഉച്ചയ്ക്ക് 12:50ഓടുകൂടിയായിരുന്നു സംഭവം. അപകടത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. നമ്പ്യാർകുന്ന് മാങ്ങാച്ചാൽ കുന്നാരത്ത് വർഗീസ്, അന്നമ്മ, അനിൻ എന്നിവർക്കാണ് പരിക്കേറ്റത്.
ഓമ്നിവാൻ, പിക്കപ്പ് ജീപ്പ്, കാർ എന്നീ വാനങ്ങളാണ് അപകടത്തിൽപെട്ടത്. ഗുരുകുലം റോഡിലേക്ക് പോകാൻ വേണ്ടി തിരിഞ്ഞ ഓമ്നിവാനിൻ്റെ പിറകിൽ പിക്കപ്പ് ജീപ്പ് ഇടിച്ചതിനെ തുടർന്ന് കറങ്ങി തിരിഞ്ഞ വാൻ മൈസൂരിൽ നിന്ന് വരുന്ന ഇന്നോവ ക്രിസ്റ്റ കാറുമായി ഇടിച്ചയിക്കുകയായിരുന്നു.
രണ്ട് വാഹനങ്ങൾ ഇടിച്ച ആഘാതത്തിൽ ഒമ്നിവാൻ പൂർണമായി തകർന്നു. ബത്തേരി ഫയർഫോഴ്സ് എത്തിയാണ് ഒമ്നിയിൽ നിന്ന് പരിക്കേറ്റവരെ പുറത്തെടുത്തത്. ഇവരെ ഉടൻ തന്നെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.





Leave a Reply