April 25, 2026

താമരശ്ശേരി ചുരത്തിൽ കെഎസ്ആർടിസി ബസ് ഓവുചാലിൽ കുടുങ്ങി

0
template for wayanad news (5)
By ന്യൂസ് വയനാട് ബ്യൂറോ

കൽപറ്റ: താമരശ്ശേരി ചുരത്തിൽ കെഎസ്ആർടിസി ബസ് ഓവുചാലിൽ കുടുങ്ങി. ബാം​ഗ്ലൂരുവിൽ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന സൂപ്പർവാസ്റ്റ് ബസാണ് അപകടത്തിൽപെട്ടത്. 8-ാം വളവിനും 9-ാം വളവിനും ഇടയിലാണ് അപകടം. ഒറ്റവരിയായണ് ചുരത്തിലൂടെ ഇപ്പോൾ വാഹനങ്ങൾ കടത്തിവിടുന്നത്.

ഇന്ന് വെെകുന്നേരത്തോടെയായിരുന്നു അപകടം. ബസിന്റെ പിൻചക്രങ്ങളാണ് ഓവുചാലിൽ കുടുങ്ങിയത്. ബസ് എടുത്തുമാറ്റാനുള്ള നടപടികൾ പുരോ​ഗമിക്കുകയാണെന്നാണ് ലഭിക്കുന്ന വിവരം. അവധി ദിവസമായതിനാൽ നിരവധി വാഹനങ്ങളാണ് ചുരത്തിൽ കുടങ്ങിക്കിടക്കുന്നത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *