ബെംഗളൂരുവിൽ ബസ് അപകടം: നാല് മലയാളികൾ മരിച്ചു
ബെംഗളൂരു: കോഴിക്കോടുനിന്ന് ബെംഗളൂരുവിലേക്ക് പോയ സ്വകാര്യ ബസ് അപകടത്തിൽപ്പെട്ട് നാല് മലയാളികൾ മരിച്ചു. മൈസൂരിലെ ചന്നപ്പട്ടണയ്ക്കു സമീപം ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടം നടന്നത്.
പി.കെ. ട്രാവൽസിന്റെ സ്ലീപ്പർ ബസ് നിയന്ത്രണം വിട്ട് ഡിവൈഡറിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽ ബസിന്റെ മുൻവശം പൂർണ്ണമായും തകർന്നു. പരിക്കേറ്റവരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റി.





Leave a Reply