May 15, 2026

ഉഷ വിജയൻ നാമനിർദേശ പത്രിക സമർപ്പിച്ചു

0
IMG_20260323_141837
By ന്യൂസ് വയനാട് ബ്യൂറോ

 

മാനന്തവാടി: മാനന്തവാടി നിയോജക മണ്ഡലം ഐക്യ ജനാധിപത്യ മുന്നണിസ്ഥാനാർഥിയായി ഉഷ വിജയൻ നാമനിർദേശ പത്രിക സമർപ്പിച്ചു. വരണാധികാരിയായ സബ്‌കലക്ടർ അതുൽ സാഗറിന്‌ തിങ്കളാഴ്ച ഉച്ചയോടെയാണ്‌ പത്രിക നൽകിയത്‌.

മാനന്തവാടിയു ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിൽ നിന്നും നേതാക്കളുംപ്രവർത്തകരുമൊരുമിച്ച് പ്രകടനമായെത്തിയാണ്‌ പത്രിക നൽകിയത്‌.ഡി.സി സി പ്രസിഡണ്ട് ടി.ജെ.ഐസക്, മുൻ മന്ത്രി പി.കെ.ജയലക്ഷ്മി, മാനന്തവാടി മണ്ഡലം തിരഞ്ഞെടുപ്പ് കമ്മറ്റി ചെയർമാൻ പടയൻ മുഹമ്മദ് കൺവീനർ അഡ്വ. എൻ.കെ. വർഗ്ഗീസ്, എന്നിവരോടൊപ്പമാണ് ഉഷ വിജയൻ വരണാധിക്ക് മുൻപാകെ പത്രി ക നൽകിയത്.

മാനന്തവാടിയു ഡി.എഫ് ഓഫീസിൽ നിന്നും സി. കുഞ്ഞബ്ദുള്ള, കമ്മന മോഹനൻ , ടി.മൊയ്തു, കൊച്ചി ഹമീദ്, കടവത്ത് മുഹമ്മദ്, കേളോത്ത് അബ്ദുള്ള, എ.പ്രഭാകരൻ മാസ്റ്റർ, എം.ജി.ബിജു, എ.എം. നിഷാന്ത് മോയി കാസിം, ജിൽസൺ തൂപ്പുംകര, ഹാരിസ് കാട്ടിക്കുളം, ശിഹാബ് മലബാർ, സി. അശ്രറഫ്,വട്ടക്കാരി മജീദ്, ജേക്കബ് സെബാസ്റ്റ്യൻ, മീനാക്ഷി രാമൻ,അഡ്വ. വേണുഗോപാൽ.

സെൽമമോയി, ചിന്നമ്മ ജോസ്,അഡ്വ: ശ്രീകാന്ത് പട്ടയൻ, നാരായണവാര്യർ,എന്നിവരുടെയും പ്രവർത്തകരുടെയും നേതൃത്വത്തിലാണ് നോമിനേഷൻ നൽകാൻ സബ് കലക്ടർ ഓഫിസിലെത്തിയത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *