April 25, 2026

കർണാടക സ്വദേശി പുഴയിൽ മുങ്ങി മരിച്ച നിലയിൽ

0
IMG_20260323_165214
By ന്യൂസ് വയനാട് ബ്യൂറോ

 

പാൽവെളിച്ചം: വിനോദയാത്രയ്ക്കായി എത്തിയ കർണാടക സ്വദേശി പാൽവെളിച്ചം പുഴയിൽ മുങ്ങി മരിച്ചു. മൈസൂർ സ്വദേശി ജാവേദ് പാഷ (63) ആണ് മരിച്ചത്. കുറുവാ ദ്വീപ് സന്ദർശനത്തിനായി എട്ടുപേരടങ്ങുന്ന കുടുംബത്തോടൊപ്പമാണ് ഇദ്ദേഹം എത്തിയത്. തുടർന്ന്  പാൽവെളിച്ചം ആയുർവേദ യോഗ വില്ലയ്ക്ക് സമീപമുള്ള പുഴയിൽ ഇറങ്ങിയപ്പോഴായിരുന്നു അപകടം. പുഴയിൽ വീണ ഇദ്ദേഹത്തെ നാട്ടുകാരും പോലീസും ഫയർഫോഴ്‌സും ചേർന്ന് ഉടൻ കരയ്ക്കെടുത്ത് കാട്ടിക്കുളത്തെ ബേഗൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്‌മോർട്ടത്തിനായി മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *