May 16, 2026

വയനാട്ടിൽ പത്രികാസമർപ്പണം പൂർത്തിയായി: മൂന്ന് മണ്ഡലങ്ങളിലായി 32 സ്ഥാനാർഥികൾ

0
IMG_20260324_102037
By ന്യൂസ് വയനാട് ബ്യൂറോ

കൽപറ്റ: നാമനിർദേശ പത്രിക നൽകാ നുള്ള അവസാന ദിവസം ഇന്നലെ കഴിഞ്ഞതോടെ കൽപറ്റ, മാനന്തവാടി, ബത്തേരി നിയമസഭ മണ്ഡലങ്ങളിൽ പത്രികാസമർപ്പണം പൂർത്തിയായി.32 പേരാണ് പത്രിക സമർപ്പിച്ചത്. കൽപ്പറ്റയിൽ 21 ,മാനന്തവാടിയിൽ ആറും, ബത്തേരിയിൽ അഞ്ച് പേരും പത്രിക സമർപ്പിച്ചു. ജില്ലയിലെ മുന്ന് മണ്ഡലങ്ങളിലും സിറ്റിങ് എം.എ ൽ.എമാർ സ്ഥാനാർഥികളാണ്.

കൽപറ്റ മണ്ഡലത്തിൽ ആകെ കിട്ടിയത് 21 പത്രികകളാണ്. തെരഞ്ഞെടുപ്പ് കമീഷൻ തിങ്കളാഴ്ച രാത്രി എട്ടു മണിയോടെ നൽകിയ കണക്കു പ്രകാരമാണിത്.

 

സ്ഥാനാർഥികൾ നൽകിയ ഒന്നിലധികം ഡമ്മി പത്രികകളും ഉൾപ്പെ ടൂത്തിയാണിത്. അനിൽകുമാർ (സ്വതന്ത്രൻ), എൻ. ഹംസ (എസ്.ഡി.പി. ഐ), ടി.കെ. ഉമ്മർ (സ്വത), ടി. സിദ്ദീഖ് (കോൺഗ്രസ്), കെ. ശ്രീനിവാസൻ (ബി.ജെ.പി), പ്രശാന്ത് കുമാർ (ബി.ജെ.പി), എം. രാധാകൃഷ്ണൻ (സി. പി.ഐ എം.എൽ), സി. രാമൻകുട്ടി

(ബി.എസ്.പി), സി.എ. റഫീഖ് (ആം ആദ്‌മി പാർട്ടി), അനിൽകുമാർ ( ആ ർ.ജെ.ഡി) എന്നിവരാണ് പത്രികകൾ നൽകിയത്.

 

യു.ഡി.എഫ് സ്ഥാനാഥിയായ ടി സിദ്ദീഖ് മൂന്നും എൽ.ഡി.എഫ് സ്ഥാനാർഥിയായ അനിൽകുമാർ രണ്ടും എൻ. ഡി.എ സ്ഥാനാർഥിയായ പ്രശാന്ത് നാലും വീതം പത്രികകളാണ് നൽകിയത്. ഏതെങ്കിലും കാരണത്താൽ ഒന്ന് തള്ളിപ്പോയാൽ അടുത്ത പത്രിക പരിഗണിക്കാനാണ് ഇത്തരത്തിൽ ഡമ്മി പത്രികകൾ നൽകുന്നത്.

 

മാനന്തവാടിയിൽ ആറു പേർ പത്രിക സമർപ്പിച്ചു

 

യു. ഡി.എഫ് സ്ഥാനാർഥി ഉഷ വിജയൻ, എൽ.ഡി.എഫിന്റെ ഒ.ആർ. കേളു,  വി.ആർ. പ്രവീജ്, എൻ.ഡി.എയുടെ ശ്യാം രാജ്, ഡമ്മി കെ. മോഹൻദാസ്, ബി.എസ്.പിയുടെ ഗോപകുമാർ എ ന്നിവരാണ് തിങ്കളാഴ്ച വരണാധികാരി യായ സബ്ബ് കലക്ടർ അതുൽ സാഗർ മുമ്പാകെ പത്രിക സമർപ്പിച്ചത്. ഒ.ആ ർ. കേളു ഒരു സെറ്റ് പത്രിക മുമ്പ് സമ ർപ്പിച്ചിരുന്നു തിങ്കളാഴ്ച ഒരു സെറ്റുകൂടി സമർപ്പിച്ചു.

 

യു.ഡി.എഫ്.സ്ഥാനാർത്ഥി ഉഷ വി ജയൻ പ്രകടനമായി എത്തിയാണ് പത്രിക നൽകിയത്. . എൻ. ഡി.എ സ്ഥാനാർഥി ശ്യാം രാജിനൊപ്പം മുതിർന്ന നേതാവ് പള്ളിയറ രാമൻ, ബി.ജെ.പി.സംസ്ഥാന കമ്മിറ്റി അംഗം സജി ശങ്കർ, ന്യൂനപക്ഷ മോർച്ച ജി ല്ല പ്രസി. അഡ്വ അമൃതരാജ് എന്നിവ രുമുണ്ടായിരുന്നു.

 

ബത്തേരി എൽ.ഡി.എഫ് സ്ഥാനാർഥി സി.പി.എമ്മിലെ എം.എ സ് വിശ്വനാഥനും എൻ.ഡി.എ സ്ഥാനാർഥി ബി.ജെ.പിയിലെ എ.എസ് ക വിതയും ശനിയാഴ്ച പത്രിക സമർപ്പി ച്ചിരുന്നു.

 

മണ്ഡലത്തിൽ തുടർച്ചയായ നാലാം അങ്കത്തിന് കോൺഗ്രസിലെ ഐ.സി. ബാലകൃഷ്ണനും ആം ആദ്‌മി പാർട്ടിയുടെ പ്രകൃതിയും ഇന്നലെ പത്രിക സമർപ്പിച്ചു. ഇവിടെ എൽ.ഡി.എഫ് ഡമ്മി സ്ഥാനാർഥിയായി മുൻ നഗരസഭ ചെയർപേഴ്‌സൻ ടി.കെ. രമേശും പത്രിക സമർപ്പിച്ചിട്ടുണ്ട് .

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *