കാലിക്കറ്റ് സർവകലാശാലയിൽ പി.ജി., ഇന്റഗ്രേറ്റഡ് പി.ജി പ്രവേശന പരീക്ഷക്ക് ഇപ്പോൾ അപേക്ഷിക്കാം
തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലയിലെ വിവിധ പഠനവകുപ്പുകളിൽ 2026-27 അധ്യയനവർഷത്തെ വിവിധ പ്രോഗ്രാമുകളിലെ പ്രവേശനത്തിനായി നടത്തുന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി സെൻട്രലൈസ്ഡ് എൻട്രൻസ് ടെസ്റ്റിന് (സി.യു.-സി.ഇ.ടി.) അപേക്ഷിക്കാം.
പി.ജി./ഇന്റഗ്രേറ്റഡ് പി.ജി., സർവകലാശാലാ സെന്ററുകളിലെ എം.സി.എ., എം.എസ്.ഡബ്ല്യു., ബി.പി.എഡ്., ബി.പി.ഇ.എസ്. ഇന്റഗ്രേറ്റഡ്, അഫിലിയേറ്റഡ് കോളേജുകളിലെ എം.പി.എഡ്., ബി.പി.എഡ്., ബി.പി.ഇ.എസ്. ഇന്റഗ്രേറ്റഡ്, എം.എസ്.ഡബ്ല്യു., എം.എസ്.ഡബ്ല്യു. (ഡിസാസ്റ്റർ മാനേജ്മെന്റ്) എം.എ. ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ, എം.എസ്‌സി. ഹെൽത്ത് ആൻഡ് യോഗ തെറപ്പി എന്നീ കോഴ്സുകളിലേക്കാണ് പ്രവേശന പരീക്ഷ നടത്തുന്നത്.
പി.ജി. പ്രോഗ്രാമുകൾ/ബി.പി.എഡ്. എന്നിവയ്ക്ക് അവസാന സെമസ്റ്റർ/വർഷ ബിരുദ വിദ്യാർഥികൾക്കും ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകൾക്ക് പ്ലസ് ടു വിദ്യാർഥികൾക്കും അപേക്ഷിക്കാം. മൊത്തം പ്രോഗ്രാമുകളെ ആറ് സെഷനുകളായി തിരിച്ചാണ് പരീക്ഷ നടത്തുക. അപേക്ഷകരുടെ യോഗ്യത അനുസരിച്ച് ഒരേ അപേക്ഷയില്‍ തന്നെ ഒരു സെഷനില്‍നിന്ന് ഒരു പ്രോഗ്രാം എന്ന നിലക്ക് പരമാവധി ആറു പ്രോഗ്രാമുകള്‍ വരെ തിരഞ്ഞെടുക്കാം. ഓരോ പ്രോഗ്രാമിനും ജനറല്‍ വിഭാഗത്തിന് 680 രൂപയും എസ്.സി/എസ്.ടി വിഭാഗത്തിന് 300 രൂപയുമാണ് (എല്‍എല്‍.എം പ്രോഗ്രാമിന് ജനറല്‍ വിഭാഗത്തിന് 920 രൂപയും എസ്.സി/എസ്.ടി വിഭാഗത്തിന് 435 രൂപയും) അപേക്ഷഫീസ്. ഓരോ അധിക പ്രോഗ്രാമിനും 100 രൂപ വീതം അടക്കണം.
പരീക്ഷക്കായി തിരുവനന്തപുരം, തൃശൂര്‍, മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ കേന്ദ്രങ്ങള്‍ ഉണ്ടാകും. രജിസ്റ്റര്‍ ചെയ്യുന്നവര്‍ അവരുടേതോ രക്ഷിതാവിന്റെയോ ഫോണ്‍ നമ്പര്‍ മാത്രമേ നല്‍കാവൂ. തുടര്‍ന്ന് മൊബൈലില്‍ ലഭിച്ച CAP ID യും പാസ്‌വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് അപേക്ഷ പൂര്‍ത്തീകരിക്കണം. അപേക്ഷ ഫീസ് അടച്ചതിനുശേഷം അപേക്ഷകര്‍ അവരുടെ ജില്ല, പരീക്ഷകേന്ദ്രം എന്നിവ തിരഞ്ഞെടുത്ത് അപേക്ഷയുടെ പ്രിന്റൗട്ട് എടുക്കണം. പ്രന്റൗട്ട് ലഭിക്കുന്നതോടെ മാത്രമേ അപേക്ഷ പൂര്‍ണമാകൂ. പ്രിന്റൗട്ടില്‍ രേഖപ്പെടുത്തിയ കോളജ്, പ്രോഗ്രാം, റിസര്‍വേഷന്‍ തുടങ്ങിയ വിവരങ്ങള്‍ പരിശോധിച്ച് ഉറപ്പുവരുത്തണം.
അപേക്ഷയില്‍ ഏതെങ്കിലും തരത്തിലുള്ള തിരുത്തലുകള്‍ ആവശ്യമെങ്കില്‍ ‘One time Edit’ സൗകര്യം പ്രയോജനപ്പെടുത്താം. ‘One time Edit’ സൗകര്യം ഉപയോഗിക്കുമ്പോള്‍ Course selection, College Selection, Exam centre selection എന്നീ വിവരങ്ങള്‍ നഷ്ടമാകുന്നതും ഇവ നിര്‍ബന്ധമായും വീണ്ടും നല്‍കി അപേക്ഷ പുനഃസമര്‍പ്പിക്കേണ്ടതുമാണ്. പ്രവേശന പരീക്ഷ തീയതി ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ പിന്നീട് പ്രസിദ്ധീകരിക്കും. വിജ്ഞാപനത്തിന് വെബ്‌സൈറ്റ് (admission.uoc.ac.in) സന്ദര്‍ശിക്കുക. ഫോണ്‍: 0494 2407016, 2407017, 0494-2660600.





Leave a Reply