May 16, 2026

ബഡ്‌സ് സ്കൂൾ നിർമ്മാണത്തിന് ധനസഹായവുമായി ഗ്രീൻ ജിഞ്ചർ ഡീലേഴ്‌സ് അസോസിയേഷൻ

0
WhatsApp Image 2026-03-24 at 1.17.18 PM
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: മേപ്പാടി പഞ്ചായത്തിൽ ഇഞ്ചി കർഷകരുടെ സംഘടനയായ യു.എഫ്.പി.എ (യുണൈറ്റഡ് ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ) നിർമ്മിക്കുന്ന ബഡ്‌സ് സ്കൂൾ കെട്ടിടത്തിനായി ഗ്രീൻ ജിഞ്ചർ ഡീലേഴ്‌സ് അസോസിയേഷൻ ധനസഹായം നൽകി. നാല് ലക്ഷം രൂപയാണ് ധനസഹായമായി കെെമാറിയത്. മാനന്തവാടി വ്യാപാരഭവനിൽ നടന്ന ചടങ്ങിൽ ഗ്രീൻ ജിഞ്ചർ പ്രസിഡന്റ് സാബു ഐപ്പ് സഹായധനം യു.എഫ്.പി.എ ചെയർമാൻ സിബി തോമസിന് കൈമാറി.

പി.വി ജോയി, സത്യൻ കാട്ടിക്കുളം, ഷാജി, ജോഷി നീർവാരം, സജി, ജോബിൻ ജോസ്, പി.എൽ ബിബിൻ, അജീഷ് ആന്റണി, വിനോദ് കൊളവയൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

 

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *