April 24, 2026

ജനസംവാദ സദസ്സ് സംഘടിപ്പിച്ചു

0
WhatsApp Image 2026-03-26 at 11.32.19 AM
By ന്യൂസ് വയനാട് ബ്യൂറോ

പുൽപ്പള്ളി: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പുൽപ്പള്ളി മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന ജനസംവാദ സദസിന് തുടക്കമായി. മേഖലാ തല ഉദ്ഘാടനം പുൽപ്പള്ളി പബ്ലിക് ലൈബ്രറിയുമായി സഹകരിച്ചു ലൈബ്രറിയിൽ സംഘടിപ്പിച്ചു. പി സി. മാത്യു മാസ്റ്റർ പശ്ചിമേഷ്യൻ യുദ്ധം ശാസ്ത്രവും – അർത്ഥ ശാസ്ത്രവും, കേരളം: സഹജീവനത്തിന്റെ രാഷ്ട്രീയം എന്നീ സംവാദ വിഷയങ്ങൾ അവതരിപ്പിച്ചു.

യൂണിറ്റ് പ്രസിഡന്റ് സി.കൃഷ്ണൻ കുട്ടി അദ്ധ്യക്ഷത വഹിച്ചു. എം.എം. ടോമി, എൻ. സത്യാനന്ദൻ, ഒ.ടി. ശ്രീനിവാസൻ, ഉഷ ബേബി, വി.എസ്. ചാക്കോ, എ.സി. ഉണ്ണികൃഷ്ണൻ, കെ.എം. റെജി, പി.യു. മർക്കോസ്, ഒ കെ.പീറ്റർ എന്നിവർ സംവാദത്തിൽ പങ്കെടുത്തു. പരിപാടിയിൽ യൂണിറ്റ് സെക്രട്ടറി സ്വാഗതവും സി.എം. ജോസഫ് നന്ദിയും പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *