April 25, 2026

സ്കൂൾ കായിക താരങ്ങൾക്ക് ജേഴ്സി കൈമാറി

0
IMG_20260326_202620
By ന്യൂസ് വയനാട് ബ്യൂറോ

 

പനമരം: പനമരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ കായിക താരങ്ങൾക്ക് മത്സരങ്ങളിൽ പങ്കെടുക്കുന്നതിനായുള്ള ജേഴ്സികൾ കൈമാറി. പനമരത്തെ പ്രമുഖ സ്വർണ്ണവ്യാപാര സ്ഥാപനമായ ലൈഖ ജ്വല്ലറിയാണ് ജേഴ്സികൾ സ്പോൺസർ ചെയ്തത്. സ്കൂളിൽ നടന്ന ചടങ്ങിൽ ലൈഖ ജ്വല്ലറി മാർക്കറ്റിംഗ് മാനേജർ ദീപക് എം.ആർ, സ്കൂൾ എച്ച്.എം ഷീജ ജെയിംസ് എന്നിവരുടെ സാന്നിധ്യത്തിൽ ദേശീയ സൈക്കിൾ പോളോ താരങ്ങളായ നെസ്‌ല വി, ആൽവിൻ ആർ എന്നിവർ ജേഴ്സികൾ ഏറ്റുവാങ്ങി.​കായികരംഗത്ത് മികവ് തെളിയിക്കുന്ന വിദ്യാർത്ഥികൾക്ക് പ്രോത്സാ ഹനമേകുക എന്ന ലക്ഷ്യത്തോ ടെയാണ് ജേഴ്സി വിതരണം ചെയ്തത്. ചടങ്ങിൽ ലൈഖ ജ്വല്ലറി സെയിൽസ് ഹെഡ് ഡിക്സൺ മാനുവൽ, കായിക അധ്യാപകൻ മുഹമ്മദ് നവാസ് ടി തുടങ്ങിയവർ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *