April 25, 2026

മാനന്തവാടിയിൽ ആവേശം വിതറി ഉഷാ വിജയന്റെ പര്യടനം; വെള്ളമുണ്ടയിൽ ഉജ്ജ്വല സ്വീകരണം

0
IMG_20260330_102930
By ന്യൂസ് വയനാട് ബ്യൂറോ

 

വെള്ളമുണ്ട: മാനന്തവാടി നിയോജക മണ്ഡലം യു.ഡി.എഫ്. സ്ഥാനാർഥി ഉഷാ വിജയന്റെ പര്യടന പരിപാടി വെള്ളമുണ്ട പഞ്ചായത്തിലെ ഗ്രാമങ്ങളിൽ ആവേശകരമായി തുടരുന്നു. ഇന്നലെ പഞ്ചായത്തിലെത്തിയ സ്ഥാനാർഥിക്ക് പഞ്ചായത്ത് യു.ഡി.എഫ്. കമ്മിറ്റിയുടെ നേതൃത്വത്തിൽ അത്യുജ്വലമായ വരവേൽപ്പാണ് നൽകിയത്. വിവിധ കേന്ദ്രങ്ങളിൽ ഉജ്ജ്വല സ്വീകരണങ്ങളും ആശിർവാദങ്ങളും ഏറ്റുവാങ്ങിയ സ്ഥാനാർഥിക്കൊപ്പം സി.പി. മൊയ്‌ദുഹാജി, എ. മോയി, പി.സി. ഇബ്രാഹിം ഹാജി, പി.കെ. അമീൻ, ഉസ്മാൻ പള്ളിയാൽ, എ.കെ. നാസർ, ടി.കെ. മമ്മൂട്ടി, ഷാജി ജേക്കബ്, കൊടുവേരി അമ്മദ് തുടങ്ങിയവർ നേതൃത്വം നൽകി. ഇന്നലത്തെ ആവേശകരമായ സ്വീകരണങ്ങൾക്ക് ശേഷം പഞ്ചായത്തിലെ പര്യടനം ഇന്ന് പൂർത്തിയാക്കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *