എഫ് ആർ എഫ് ധർണ്ണാ സമരം നടത്തി
പനമരം: ഫാർമേഴ്സ് റിലീഫ് ഫോറം(എഫ് ആർ എഫ്)ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പനമരം കേരള ബാങ്കിന് മുന്നിൽ ധർണ്ണാ സമരം നടത്തി. ജില്ലയിൽ വായ്പാ കുടിശ്ശികയ്ക്ക് വ്യാപകമായ രീതിയിൽ ജപ്തി ഭീഷണിയുണ്ട് അതിൽ കേരള ബാങ്കാണ് വളരെ മുന്നിട്ട് നിൽക്കുന്നത്.സംസ്ഥാന സർക്കാറിന്റെ കീഴിൽ പ്രവർത്തിക്കുന്ന ധനകാര്യ സ്ഥാപനമായ കേരള ബാങ്കിന്റെ മൃഗീയ സമീപനത്തോട് പ്രതികരിക്കുകയും, ഒരു കർഷകന്റെയും കൃഷി സ്ഥലമോ, ഭവനങ്ങളോ ജപ്തി ചെയ്യാൻ അനുവദിക്കില്ലെന്ന് എഫ് ആർ എഫ് സമരം മുന്നറിയിപ്പ് നൽകി. പരിപാടിയിൽ ജില്ലാ കൺവീനർ എ.എൻ മുകുന്ദൻ അധ്യ ക്ഷനായിരുന്നു. സംസ്ഥാന വൈസ് ചെയർമാൻ എ.സി തോമസ് ധർണ്ണാ സമരം ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രഷറർ റ്റി .ഇബ്രാഹിം ആശംസ പറഞ്ഞു.പി ബഷീർ കണിയാമ്പറ്റ, സി. അപ്പച്ചൻ ചിങ്കല്ലേൽ ,ഒ. ആർ വിജയൻ തുടങ്ങിയവർ സംസാരിച്ചു. പി. പച്ച കുര്യൻ, കെ.പുരുഷോത്തമൻ തുടങ്ങിയവർ നേതൃത്വം നൽകി.





Leave a Reply