പുൽപ്പള്ളിയിൽ വീട് കുത്തി തുറന്ന് മോഷണം; കവർന്നത് നാലേകാൽ പവൻ സ്വർണ്ണവും പണവും
പുൽപ്പള്ളി: പുൽപ്പള്ളിയിൽ വീട് കുത്തി തുറന്ന് സ്വർണ്ണവും പണവും കവർന്നു. പുൽപ്പള്ളി ടൗണിലെ മുസ്ല്യാരകത്ത് സിദീഖ് തങ്ങളുടെ വീട്ടിലാണ് മോഷണം നടന്നത്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം.
സിദീഖിന്റെ സഹോദരൻ ഹക്കീമിന്റെ മകളുടെ കൈയ്യിലെ വള, അരഞ്ഞാണം, പാദസരം എന്നിവ നഷ്ടപ്പെട്ടിട്ടുണ്ട്. ഇവ ബെഡ് റൂമിൽ ഉറങ്ങികിടക്കുകയായിരുന്ന കുട്ടിയുടെ ദേഹത്തുനിന്നും അറുത്ത് മാറ്റുകയായിരുന്നു. മൂന്നേ മുക്കാൽ പവൻ തൂക്കമുളള ആഭരണങ്ങളാണ് കുട്ടിയുടെ ദേഹത്ത് നിന്ന് അപഹരിച്ചത്.
കൂടാതെ സിദീഖിന്റെ ഉമ്മയുടെ അര പവൻ തൂക്കമുളള മോതിരവും അലമാരയിൽ നിന്ന് അപഹരിച്ചിട്ടുണ്ട്. അലമാരയിൽ നിന്ന് 5000 രൂപയും മോഷണം പോയി. ആനപ്പാറയിലെ വീട്ടിൽ നിന്നും 3000 രൂപ അപഹരിച്ചതായി പരാതിയുണ്ട്. വീടിന്റെ വാതിൽ കുത്തിത്തുറന്നാണ് കള്ളൻ അകത്തുകടന്നത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ഊർജിതമാക്കി.
ജനുവരി ആദ്യം 18 പവൻ സ്വർണം ടൗണിനടുത്തെ മറ്റൊരു വീട്ടിൽ നിന്ന് അപഹരിച്ചിരുന്നു. ഇതിന് ഇതുവരെ തുമ്പുണ്ടായിട്ടില്ല.





Leave a Reply