തൊഴിലാളി പ്രക്ഷോഭത്തെ അടിച്ചമർത്തുന്നതിനെതിരെ സിഐടിയു പ്രതിഷേധം
മാനന്തവാടി: നോയിഡ, ഗ്രേറ്റർ നോയിഡ, ഗുരുഗ്രാം ഉൾപ്പെടെയുള്ള ദേശീയ തലസ്ഥാന പ്രദേശത്തെ (എൻസിആർ) വ്യവസായ മേഖലയിലെ കരാർ തൊഴിലാളികളുടെ പ്രക്ഷോഭത്തെ ഉത്തർപ്രദേശ്, ഹരിയാന സർക്കാരുകൾ അടിച്ചമർത്തുന്നതിനെതിരെ സിഐടിയു മാനന്തവാടി ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും വിശദീകരണ യോഗവും സംഘടിപ്പിച്ചു. സിഐടിയു വയനാട് ജില്ലാ പ്രസിഡന്റ് പി.വി സഹദേവൻ യോഗം ഉദ്ഘാടനം ചെയ്തു. ബാബു ഷജിൽ കുമാൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ടി.കെ പുഷ്പൻ, സി.പി മുഹമ്മദാലി, കെ.ജി ജോയി, അബ്ദുൾ ആസിഫ്, എം.റജീഷ്, എൻ.ജെ ഷജിത്, ടി.കെ രവീന്ദ്രൻ, അബ്‌ദുൾ സലിം, ബിജു പാറു, കെ.ജെ റോയി എന്നിവർ പങ്കെടുത്തു.





Leave a Reply