April 18, 2026

കേരള ഹയർ സെക്കണ്ടറി സ്‌കൂൾ പ്രിൻസിപ്പൽ അസോസിയേഷൻ വയനാട് ജില്ലാ സമ്മേളനം നടന്നു; പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

0
IMG_20260418_210003
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: കേരള ഹയർ സെക്കണ്ടറി സ്‌കൂൾ പ്രിൻസിപ്പൽ അസോസിയേഷൻ വയനാട് ജില്ലാ സമ്മേളനവും സർവ്വീസിൽ നിന്ന് വിരമിക്കുന്ന പ്രിൻസിപ്പൽമാരുടെ യാത്രയയപ്പ് യോഗവും കൽപ്പറ്റയിൽ വെച്ചു നടന്നു. സമ്മേളനത്തിൽ അസോസിയേഷൻ്റെ പുതിയ ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു. കണിയാരം ഫാ. ജി കെ എം ഹയർ സെക്കണ്ടറി സ്‌കൂൾ പ്രിൻസിപ്പൽ മാർട്ടിൻ എൻ പി ആണ് പുതിയ ജില്ലാ പ്രസിഡൻ്റ്. പിണങ്ങോട് ഹയർ സെക്കണ്ടറി സ്‌കൂൾ പ്രിൻസിപ്പൽ അബ്ദുൾ ജലീൽ പി സെക്രട്ടറിയായും, കാക്കവയൽ ഗവ. ഹയർ സെക്കണ്ടറി സ്‌കൂൾ പ്രിൻസിപ്പൽ ബിജു ടി എം ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു. പുതിയ ഭാരവാഹികളുടെ നേതൃത്വത്തിൽ അസോസിയേഷൻ്റെ ഭാവി പ്രവർത്തനങ്ങൾ ഊർജ്ജിതമായി മുന്നോട്ട് കൊണ്ടുപോകുമെന്ന് യോഗം അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *