April 23, 2026

ഓർമ്മപെരുന്നാളിന് തുടക്കമായി

0
WhatsApp Image 2026-04-23 at 8.59.27 PM (1)
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: സെൻ്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ ഇടവക മധ്യസ്ഥനായ മോർ ഗീവർഗീസ് സഹദായുടെ ഓർമ്മ പെരുന്നാൾ തുടങ്ങി. വികാരി ഫാ. ബേബി പൗലോസ് ഓലിക്കൽ കൊടി ഉയർത്തി. തുടർന്ന് നടന്ന ഭക്ത സംഘടനകളുടെ സംയുക്ത വാർഷികം സൺഡേ സ്കൂൾ ഡിസ്ട്രിക്ട് ഇൻസ്പെക്ടർ ടി.വി. സുനിൽ ഉദ്ഘാടനം ചെയ്തു. കലാപരിപാടികളും ശേഷം നേർച്ച ഭക്ഷണവും ഉണ്ടായിരുന്നു. 24ന് വിശുദ്ധ കുർബാനയ്ക്ക് വന്ദ്യ . ശെമവൂൻ ഗീവർഗീസ് റമ്പാച്ചൻ കാർമികത്വം വഹിക്കും . തുടർന്ന് ലേലം, പ്രദക്ഷിണം, പാച്ചോർ നേർച്ച എന്നിവയോട് കൂടി സമാപിക്കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *