May 2, 2026

മാനന്തവാടി അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽസർട്ടിഫൈഡ് ജനറൽ ഫിറ്റ്നസ് ട്രെയിനർ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു

0
template for wayanad news (1)
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: കേരള സർക്കാർ ഹയർ എജുക്കേഷൻ ഡിപ്പാർട്ട്മെന്റിന് കീഴിലുള്ള അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്ക് മാനന്തവാടിയിൽ സർട്ടിഫൈഡ് ജനറൽ ഫിറ്റ്നസ് ട്രെയിനർ കോഴ്‌സിന്റെ പുതിയ ബാച്ചിലേക്ക് അഡ്മിഷൻ ആരംഭിച്ചു. ഫിറ്റ്നസ് മേഖലയിൽ തൊഴിൽ നേടാൻ ആഗ്രഹിക്കുന്ന യുവാക്കൾക്ക് പ്രായോഗികവും സിദ്ധാന്തപരവുമായ സമഗ്ര പരിശീലനം നൽകുന്ന കോഴ്‌സാണിത്. 450 മണിക്കൂർ ദൈർഘ്യമുള്ള ഈ കോഴ്‌സ് എൻസിവിഇടി അംഗീകൃതമാണ്. പ്ലസ് ടു യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

പരിശീലനം പൂർത്തിയാക്കിയവർക്ക് ജിം ഇൻസ്ട്രക്ടർ, പേഴ്സണൽ ട്രെയിനർ എന്നീ മേഖലകളിൽ ജോലി നേടാനുള്ള മികച്ച അവസരങ്ങളാണ് ഒരുക്കുന്നത്. പരിമിത സീറ്റുകൾ മാത്രമുള്ളതിനാൽ താൽപര്യമുള്ളവർ ഉടൻ അപേക്ഷിക്കണം.

കൂടുതൽ വിവരങ്ങൾക്ക്: 9495 999 669. വിലാസം: അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്ക് ഗവൺമെന്റ് കോളേജിന്
സമീപം, മാനന്തവാടി, നാളൂർനാട് (പി.ഒ)

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *