May 3, 2026

ടയർ വർക്ക് അസോസിയേഷൻ കേരള സുൽത്താൻബത്തേരി മേഖല സമ്മേളനം നടത്തി

0
IMG_20260503_173827
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി: ടയർ വർക്ക് അസോസിയേഷൻ കേരളയുടെ അഞ്ചാമത് സുൽത്താൻബത്തേരി മേഖല സമ്മേളനവും കുടുംബ സംഗമവും ഇന്ന്  രാവിലെ 9ന് ബത്തേരി കോട്ടക്കുന്ന് ചെട്ടി സർവീസ് സൊസൈറ്റിയിൽ നടന്നു.(കുര്യാക്കോസ് നഗർ )

മേഖല പ്രസിഡണ്ട് പതാക ഉയർത്തി. ടി. ബാലകൃഷ്ണൻ നായരുടെ അധ്യക്ഷതയിൽ നടന്ന സമ്മേളനം സംസ്ഥാന പ്രസിഡണ്ട് പി.സി. ബിജു ഉദ്ഘാടനം ചെയ്തു. രമേശ് കൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി.

തുടർന്ന് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കുകയും ചർച്ച നടത്തുകയും ചെയ്തു. കുടുംബ സംഗമവും വിവിധ അനുബന്ധ പരിപാടികളും ചടങ്ങിന് മാറ്റുകൂട്ടി.

ഹാരിസ് വെള്ളമുണ്ട, ഷൗക്കത്തലി, സക്കീർ ബാവ സുധീഷ്, അബ്ബാസ്, അനീഷ് തുടങ്ങിയവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *