May 4, 2026

മന്ത്രിയെ മലർത്തിയടിച്ചു; മാനന്തവാടിയിൽ അട്ടിമറി വിജയവുമായി ഉഷ വിജയൻ

0
IMG_20260504_181145
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: മാനന്തവാടിയിൽ അട്ടിമറി വിജയം നേടി യുഡിഎഫ്. മന്ത്രിയും സിറ്റിം​ഗ് എംഎൽഎയുമായ ഒ ആർ കേളുവിനെ പരാജയപ്പെടുത്തിയാണ് ഉഷ വിജയനിലൂടെ യുഡിഎഫ് മണ്ഡലം തിരികെ പിടിച്ചത്. കഴിഞ്ഞ പത്തു വർഷമായി ഇടതുപക്ഷത്തിന്റെ ഉറച്ച കോട്ടയായിരുന്നു മാനന്തവാടി. അവിടെയാണ് യുഡിഎഫിന്റെ ഉജ്ജ്വല വിജയം. ഉഷ വിജയന് 77425 വോട്ടകളും ഒ ആർ കേളുവിന് 66882 വോട്ടുകളും, എൻഡിഎ സ്ഥാനാർത്ഥി പി ശ്യാം രാജ് 19681 വോട്ടുകളും ലഭിച്ചു.

 

യുഡിഎഫ് മണ്ഡലമായിരുന്ന മാനന്തവാടി 2016 ൽ ഒ ആർ കേളുവിലൂടെയാണ് എൽഡിഎഫ് പിടിച്ചെടുത്തത്. കഴിഞ്ഞ പത്ത് വർഷമായി ജനങ്ങൾക്കൊപ്പം എംഎൽഎയായും മന്ത്രിയായും സേവനമനുഷ്ടിച്ച ഒ ആർ കേളുവിനെ തോൽപ്പിച്ചാണ് ഉഷ വിജയൻ നിയമസഭയിലെത്തുന്നത്. 10543 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഉഷയുടെ വിജയം. കേരളത്തിലാകെ യുഡിഎഫ് തരം​ഗം സൃഷ്ടിച്ചപ്പോൾ അതിന് ആക്കം കൂട്ടുന്നതാണ് മാനന്തവാടിയിലെ വിജയം.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *