May 5, 2026

തിരഞ്ഞെടുപ്പിലെ തോൽവി പരിശോധിച്ച് തിരുത്തേണ്ടത് തിരുത്തി മുന്നോട്ട് പോകും: കെ റഫീഖ്

0
WhatsApp Image 2026-05-05 at 4.32.58 PM
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: ജില്ലയിലെ തെരഞ്ഞെടുപ്പ് തോൽവി അർഹിക്കുന്ന ഗൗരവത്തോടെ പരിശോധിക്കുകയും തിരുത്തേണ്ടത് തിരുത്തി മുന്നോട്ട് പോകുമെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി കെ റഫീഖ്. തോൽവിയുടെ കാരണങ്ങൾ പരിശോധിക്കുമെന്നും അദ്ദേഹം. ഫെസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കഴിഞ്ഞ പത്ത് കൊല്ലമായി ഇടതുപക്ഷ സർക്കാർ കേരളത്തിലെ അടിസ്ഥാന ജനവിഭാഗങ്ങളുടെ ഉന്നമനം ലക്ഷ്യമിട്ട് നടത്തിയ പ്രവർത്തനങ്ങളോ കേരളം ഇതുവരെ കാണാത്ത നിലയിലുള്ള വികസന പ്രവർത്തനങ്ങളോ ഈ തോൽവിയിൽ റദ്ദ് ചെയ്യപ്പെടുന്നില്ല. ഇടതുപക്ഷം കഴിഞ്ഞ തുടർച്ചയായ പത്ത് വർഷം കൊണ്ട് നാട്ടിൽ ഉണ്ടാക്കിയ കരുതലിന്റെയും വികസനത്തിന്റെയും ജനപക്ഷ സമീപനത്തെ അവഗണിച്ച് ഒരു ഭരണകൂടത്തിനും ഇനി മുന്നോട്ട് പോകാൻ ആകില്ല. അത്തരം ജനപക്ഷ ബദലുകൾ അട്ടിമറിക്കപ്പെടില്ലെന്ന് ഉറപ്പാക്കുന്ന ജനകീയ ശബ്ദദമായും ജനകീയ പ്രതിരോധമായും സിപിഐഎം വളരെ ശക്തമായി തന്നെ ജനങ്ങൾക്ക് ഇടയിൽ പ്രവർത്തിക്കും. തോൽവിയുടെ കാരണങ്ങൾ എത്ര ചെറുതാണെങ്കിലും ഇഴകീറി പരിശോധിച്ച് തിരുത്തേണ്ടതെല്ലാം തിരുത്തി തന്നെ പാർട്ടി മുന്നോട്ട് പോകും.

തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി കഴിഞ്ഞ ദിവസങ്ങളിൽ അഹോരാത്രം പ്രവർത്തിച്ച എല്ലാ പാർട്ടി അംഗങ്ങളെയും അനുഭാവികളെയും പാർട്ടി ബന്ധുക്കളെയും ഇടതുമുന്നണിയുടെ മുഴുവൻ പ്രവർത്തകരെയും ഇടതുപക്ഷത്തിന് വോട്ട് ചെയ്ത മുഴുവൻ ജനങ്ങളെയും ഹൃദയപൂർവ്വം അഭിവാദ്യം ചെയ്യുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *