May 11, 2026

ശക്തമായ കാറ്റും മഴയും; മരങ്ങൾ വീണ് ​ഗതാ​ഗതം തടസ്സപ്പെട്ടു

0
WhatsApp Image 2026-05-11 at 8.28.15 PM
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: ശക്തമായ കാറ്റിലും മഴയിലും മരങ്ങൾ വീണ് ​ഗതാ​ഗതം തടസ്സപ്പെട്ടു. വടുവഞ്ചാൽ മുതൽ പാടിവയൽ വരെയുള്ള രണ്ടര കിലോമീറ്ററോളം ദൂരത്തിൽ റോഡരികിലെ മരങ്ങളും പൂമരങ്ങളും കടപുഴകി വീണത്. ഇന്ന് വെെകുന്നേരത്തോടെയായിരുന്നു സംഭവം.

വെകുന്നേരം പെയ്ത ശക്തമായ മഴയിൽ റോഡിന്റെ പലയിടങ്ങളിലായി മരങ്ങൾ കടപുഴകി വീഴുകയായിരുന്നു. ഇതേ തുടർന്ന് ​ഗതാ​ഗതവും തടസപ്പെട്ടു. റോഡിലേക്ക് വീണ മരങ്ങൾ മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്. അഗ്നിശമനസേനയും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *