May 12, 2026

മലപ്പുറത്ത് ഇടിമിന്നലേറ്റ് നാല് വിദ്യാർഥികൾക്ക് ദാരുണാന്ത്യം

0
template for wayanad news (5)
By ന്യൂസ് വയനാട് ബ്യൂറോ

മലപ്പുറം: മങ്കടയിൽ ഇടിമിന്നലേറ്റ് നാല് വിദ്യാർഥികൾ മരിച്ചു. വെള്ളില സ്വദേശികളായ റഹീസ് (20), വഹാസ് (18), സിയാദ് (18), ഫഹദ് (19) എന്നിവരാണ് മരിച്ചത്. മഞ്ചേരി മങ്കട പന്തല്ലൂർ മലയിലെ വ്യൂപോയന്റ് കാണാനെത്തിയ ഏഴംഗ സംഘത്തിനാണ് മിന്നലേറ്റത്. ചൊവ്വാഴ്ച വൈകുന്നേരം 5.30-ഓടെയായിരുന്നു അപകടം.

അപ്രതീക്ഷിതമായി പെയ്ത കനത്ത മഴയ്ക്കിടെയാണ് അപകടം. അപകടത്തിൽ പരിക്കേറ്റവരെ ഉടൻതന്നെ നാട്ടുകാർ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാലുപേർ മരിക്കുകയായിരുന്നു. ഇടിമിന്നലേറ്റതിനെത്തുടർന്ന് സംഘത്തിലുണ്ടായിരുന്ന ഒരാളെ കണ്ടെത്താനായിരുന്നില്ല. തുടർന്ന് നടത്തിയ തിരച്ചിലിനിടയിലാണ് ഇയാളെ കണ്ടെത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

മലയുടെ മേലെവെച്ചാണ് അപകടം സംഭവിച്ചത്. അതിനാൽ രക്ഷാപ്രവർത്തനം വൈകി. പരിക്കേറ്റവർ മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. മൃതദേഹങ്ങൾ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *