ഫാഷൻ ലോകത്തെ വിസ്മയമായി മൂന്ന് വയസുകാരൻ എറിക് ഷിജോ ജോൺ
കൽപ്പറ്റ: ഡൽഹി ഇന്റർനാഷണൽ ഫാഷൻ ഷോയിയിൽ മിന്നും താരമായ് എറിക് ഷിജോ ജോൺ. ഡൽഹിയിൽ നടന്ന പ്രമുഖ ഇന്റർനാഷണൽ ഫാഷൻ ഷോയിൽ ബ്രാൻഡ് അംബാസഡറായി എത്തി ശ്രദ്ധ നേടിയിരിക്കുകയാണ് 3 – വയസുകാരൻ എറിക് ഷിജോ ജോൺ.
ചെറുപ്പത്തിലേ ആത്മവിശ്വാസവും സ്റ്റൈലും കൊണ്ട് റാംപിൽ തിളങ്ങിയ ഈ കുഞ്ഞ് ഇതിനോടകം തന്നെ ഫാഷൻ ലോകത്ത് വലിയ ശ്രദ്ധ നേടിക്കഴിഞ്ഞു. “ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സി.ഈ.ഒ എന്ന വിശേഷണത്തോടെയാണ് എറിക് വേദിയിൽ എത്തിയത്.
സ്വന്തം സ്ഥാപനമായ എറീക്സ് എന്ന ബ്രാൻഡിന്റെ മോഡലുകളെയും വേദിയിലെത്തിച്ചതും ഏറെ ശ്രദ്ധേയനാക്കി. ഫാഷൻ ഷോയിലെ മറ്റൊരു അഭിമാന നിമിഷം വിജയികൾക്ക് കിരീടം അണിയിച്ച നിമിഷമായിരുന്നു. ചെറുപ്പത്തിലേ നേതൃത്വ കഴിവും ആത്മവിശ്വാസവും പ്രകടിപ്പിച്ച എറിക് പ്രേക്ഷകരുടെ നിലക്കാത്ത കൈയടി നേടി ഇന്റർനാഷണൽ ഫാഷൻ വേദിയിൽ തകർക്കുകയായിരുന്നു.
ബംഗ്ലൂരിൽ നടന്ന പ്രശസ്തമായ ‘ഐക്കൺ ഓഫ് ഇന്ത്യ’ ഫാഷൻ ഷോയിൽ ഷോ അംബാസഡറായി തിരഞ്ഞെടുക്കപ്പെട്ടിരിന്നു ഈ കൊച്ചു മിടുക്കൻ. കഴിഞ്ഞ വർഷം രണ്ടര വയസ്സുള്ളപ്പോൾ ‘ഐക്കൺ ഓഫ് ഇന്ത്യ’ പട്ടം നേടിയ എറിക്, ഈ വർഷം അതേ വേദിയിൽ ഷോ അംബാസഡറായി എത്തിയത് ഫാഷൻ ലോകത്തെ തന്നെ അത്ഭുതപ്പെടുത്തി. ഫാഷൻ ലോകത്ത് പുതിയ ചരിത്രം കുറിക്കുകയാണ് ഈ കുഞ്ഞ് താരമെന്ന് സോഷ്യൽ മീഡിയയും ഫാഷൻ പ്രേമികളും അഭിപ്രായപ്പെട്ടു.
പുൽപ്പള്ളി, മുള്ളൻകൊല്ലി മഠത്തിൽ ഷിജോ ജോൺ (ഫാഷൻ ഡിസൈനർ, ബാംഗ്ലൂർ) – ദൃശ്യ ദമ്പതികളുടെ മകനാണ് എറിക്.





Leave a Reply