16-വയസുകാരനെ കാണാനില്ലെന്ന് പരാതി
തൊണ്ടർനാട്: കരിമ്പിൽ വട്ടവിള വീട്ടിൽ രാജന്റെ മകൻ സദേഷ് കെ.ആർ (16) നെ കാണ്മാനില്ലെന്ന് പരാതി. ഇന്നലെ രാവിലെ 9 മണി ശേഷം കർണാടകയിലെ കുട്ട എന്ന സ്ഥലത്ത് നിന്നും മാനന്തവാടിയിലേക്ക് കെഎസ് ആ ടിസി ബസ്സിൽ പുറപ്പെട്ട സദേഷ് ഇതുവരെ വീട്ടിൽ എത്തിയില്ലെന്ന് കാണിച്ച് ബന്ധുക്കൾ പോലീസിൽ പരാതി നൽകി.
കാണാതാകുമ്പോൾ ഗ്രേ കളർ ഷർട്ടും ബ്ലാക്ക് പാന്റും ധരിച്ചിട്ടുണ്ട്. വെളുത്ത നിറം, സുമാർ 155 സെ.മീ ഉയരം. എന്തെങ്കിലും വിവരം ലഭിക്കുന്നവർ തൊണ്ടർനാട് പോലീസ് സ്‌റ്റേഷനുമായി ബന്ധപ്പെടുക. എസ്എച്ച്ഒ തൊണ്ടർനാട്: 9497963871, തൊണ്ടർനാട് പോലീസ് സ്റ്റേഷൻ: 04935 235332





Leave a Reply