“കളിക്കാം ചിരിക്കാം ആരോഗ്യത്തോടെ വളരാം” ആയുഷ് സമ്മർ ക്യാമ്പ് സംഘടിപ്പിച്ചു
വെള്ളമുണ്ട :ഭാരതീയ ചികിത്സാ വകുപ്പും നാഷണൽ ആയുഷ് മിഷനും സംയുക്തമായി വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ കുട്ടികൾക്കായി ‘ആയുഷ് സമ്മർ ക്യാമ്പ് 2026’ സംഘടിപ്പിച്ചു. വെള്ളമുണ്ട ഗവൺമെന്റ് ആയുർവേദ ഡിസ്പെൻസറി, ആയുഷ്ഗ്രാമം പദ്ധതി, ഹർഷം ആയുർവേദ മാനസിക ആരോഗ്യ പദ്ധതി എന്നിവയുടെ ആഭിമുഖ്യത്തിൽ കൊമ്മയാട് ടാഗോർ സ്മാരക ഗ്രന്ഥാലയത്തിൽ വെച്ചാണ് ക്യാമ്പ് നടന്നത്. “കളിക്കാം ചിരിക്കാം ആരോഗ്യത്തോടെ വളരാം” എന്ന സന്ദേശവുമായി നടന്ന ക്യാമ്പിൽ നിരവധി കുട്ടികൾ പങ്കെടുത്തു.
കുട്ടികളുടെ മാനസികവും ശാരീരികവുമായ വിഷയങ്ങളെക്കുറിച്ച് ഹർഷം സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർ ഡോ. പ്രിൻസി മത്തായിയും, ഔഷധ സസ്യങ്ങളുടെ പരിചയപ്പെടുത്തൽ, ആയുഷ് ടൈം ടേബിൾ വിശദീകരണം എന്നിവയെക്കുറിച്ച് ആയുഷ്ഗ്രാമം സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർ ഡോ. സിജോ കുര്യാക്കോസും ക്ലാസുകൾക്ക് നേതൃത്വം നൽകി. യോഗ പരിശീലനം, ഔഷധ സസ്യങ്ങളെ തിരിച്ചറിയൽ, വിവിധ ഗെയിമുകൾ എന്നിവയും ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിച്ചു. ക്യാമ്പിൽ പങ്കെടുത്ത കുട്ടികൾക്ക് ഔഷധ സസ്യങ്ങളുടെ വിതരണവും നടത്തി. പ
രിപാടിയിൽ ലൈബ്രറി സെക്രട്ടറി ശ്രീ. ജോസ് എ.വി., ആയുഷ്ഗ്രാമം യോഗ ഇൻസ്ട്രക്ടർ അശ്വതി വി., ഹർഷം പദ്ധതി അറ്റൻഡർ അഖിൽ പി.ടി., ആയുഷ്ഗ്രാമം അറ്റൻഡർ വിപിൻ പി.എഫ്. എന്നിവർ പങ്കെടുത്തു. കുട്ടികളുടെ ശാരീരികവും മാനസികവുമായ ഉല്ലാസത്തിന് മുൻഗണന നൽകിക്കൊണ്ട് സംഘടിപ്പിച്ച ക്യാമ്പ് ഏറെ ശ്രദ്ധേയമായി.





Leave a Reply