May 17, 2026

സ്കൂൾ തുറക്കുന്നതിന് മുമ്പ്  പാഠപുസ്തകങ്ങൾ എത്തിക്കണം കെ എ ടി എഫ്

0
IMG_20260517_124856
By ന്യൂസ് വയനാട് ബ്യൂറോ

മുത്തങ്ങ : വേനലവധി കഴിഞ്ഞ് സ്കൂൾ തുറക്കാറായിട്ടും പാഠപുസ്തകങ്ങളുടെ അച്ചടി ഇതുവരെ പൂർത്തീകരിച്ചിട്ടില്ല. പുസ്തകങ്ങളുടെ ലഭ്യതയെ കുറിച്ച് വിദ്യാർത്ഥികളുടെയും രക്ഷിതാക്കളെയും ആശങ്കയകറ്റാൻ പാഠപുസ്തകങ്ങൾ സ്കൂൾ തുറക്കുന്നതിന് മുമ്പ് തന്നെ എത്തിക്കണമെന്ന് ബന്ധപ്പെട്ട വകുപ്പ് മേദവികളോട് കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ മുത്തങ്ങയിൽ വെച്ചു നടത്തിയ ജില്ലാ എക്സിക്യൂട്ടീവ് ക്യാമ്പ് ആവശ്യപ്പെട്ടു. മുസ്ലീം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ടി മുഹമ്മദ് ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡണ്ട് ഖലീലു റഹ്‌മാൻ കെ അധ്യക്ഷനായിരുന്നു . സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി നൗഷാദ് കോപ്പിലാൻ , മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി പി പി അയ്യൂബ് , സംസ്ഥാന ഉപാധ്യക്ഷൻ അബ്ദുസ്സലാം എംപി ,ആർ.എ.ടി.എഫ് ജില്ലാ സെക്രട്ടറി മമ്മൂട്ടി മാസ്റ്റർ, വനിതാവിംഗ് സംസ്ഥാന വൈസ് ചെയർപേഴ്സൺ നസ്രീൻ തയ്യുള്ളതിൽ, കമലാക്ഷി ടീച്ചർ , ജാഫർ പി കെ, നൗഷാദ് ടി കെ, സുമയ്യ ടീച്ചർ, ടി മമ്മൂട്ടി മാസ്റ്റർ , യൂനുസ് മാസ്റ്റർ, അഷ്റഫ് എം എച്ച് , സാലിഹ് എപി എന്നിവർ പ്രസംഗിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *