May 20, 2026

കണിയാമ്പറ്റ എം.ആർ.എസിൽ വിവിധ തസ്തികകളിൽ നിയമനം

0
template for wayanad news (39)
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: കണിയാമ്പറ്റ മോഡൽ റസിഡൻഷ്യൽ സ്‌കൂളിലേക്ക് ജെപിഎച്ച്എൻ, കംപ്യൂട്ടർ ഇൻസ്ട്രക്ടർ, ലൈബ്രേറിയൻ തസ്തികകളിൽ നിയമനം നടത്തുന്നു. എസ്എസ്എൽസി/ തത്തുല്യം, കേരള നഴ്സസ് ആൻഡ് മിഡ്വൈവ്‌സ് കൗൺസിൽ, ഇന്ത്യൻ നഴ്‌സിംഗ് മിഡ്വൈഫറി സർട്ടിഫിക്കറ്റ്, കേരള നഴ്സസ് ആൻഡ് മെഡിക്കൽ കൗൺസലിന്റെ ഹെൽത്ത് വർക്കർ ട്രെയിനിങ് സർട്ടിഫിക്കറ്റുമാണ് ജെ.പി.എച്ച്.എൻ തസ്തികയിലേക്കുള്ള യോഗ്യത. സർക്കാർ അംഗീകൃത സ്ഥാപനത്തിൽ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും.

18 നും 40 നുമിടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. എസ്.സി/എസ്.ടി വിഭാഗക്കാർക്ക് അഞ്ച് വർഷവും ഒ.ബി.സി വിഭാഗക്കാർക്ക് മൂന്ന് വർഷവും ഇളവ് ലഭിക്കും.

കംപ്യൂട്ടർ ഇൻസ്ട്രക്ടർ തസ്തികയിലേക്ക് ടെക്‌നിക്കൽ ഹൈസ്‌കൂൾ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റും ബന്ധപ്പെട്ട ട്രേഡിലെ യോഗ്യതയും ഉണ്ടായിരിക്കണം. തതുല്യമായ മറ്റ് യോഗ്യതകളും പരിഗണിക്കും. ലൈബ്രേറിയൽ തസ്തികയിലേക്ക് ലൈബ്രറി സയൻസിൽ ബിരുദവും കംപ്യൂട്ടറൈസ്ഡ് ലൈബ്രറിയിൽ പ്രവൃത്തി പരിചയവും വേണം. യോഗ്യരായ പട്ടികവർഗ്ഗക്കാരുടെ അഭാവത്തിൽ പട്ടികജാതി /മറ്റു വിഭാഗക്കാരേ പരിഗണിക്കും. ഉദ്യോഗാർത്ഥികൾ അപേക്ഷ, യോഗ്യത സർട്ടിഫിക്കറ്റ്, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകളുടെ അസൽ, പകർപ്പ് എന്നിവ സഹിതം മെയ് 26ന് അഭിമുഖത്തിന് എത്തണം. കംപ്യൂട്ടർ ഇൻസ്ട്രക്ടർ തസ്തികയിലേക്ക് രാവിലെ 10നും ലൈബ്രേറിയൻ തസ്തിയകയിലേക്ക് 11നും ജെ.പി.എച്ച്.എൻ തസ്തികയിലേക്ക് ഉച്ചയ്ക്ക് രണ്ടിനുമാണ് അഭിമുഖം. ഫോൺ: 04936-284818

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *