കൽപ്പറ്റ സീനിയർ ചേംബർ പുതിയ ഭാരവാഹികൾ ചുമതലയേറ്റു
കൽപ്പറ്റ: സീനിയർ ചേമ്പർ ഇന്റർനാഷൻൽ കൽപ്പറ്റ ഗ്രീൻ ലിജിയൻ പുതിയ ഭാരവാഹികളായി അഡ്വ. പി കെ രജിത് കുമാർ (പ്രസിഡന്റ്), എ കെ രാമചന്ദ്രൻ (സെക്രട്ടറി), എം ആർ പ്രശാന്തൻ (ട്രഷറർ) എന്നിവരും വനിത വിഭാഗം ഭാരവാഹികളായി റോഷ്‌നി രാമചന്ദ്രൻ (പ്രസിഡന്റ്), ബിന്ദു പ്രശാന്ത് (സെക്രട്ടറി), റെജീന ജോസ് (ട്രഷറർ) എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു. പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് ചേംബർ ദേശീയ പ്രസിഡന്റ് എം വാസുദേവൻ ഉദ്‌ഘാടനം ചെയ്തു. ലിജിയൻ പ്രസിഡന്റ് കെ പി സൈതലവി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ദേശീയ വൈസ് പ്രസിഡന്റ് സമ്പത്ത് കുമാർ പുതിയ അംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. ചടങ്ങിൽ പി ജെ ജോസ്‌കുട്ടി, സന്തോഷ് പട്ടയിൽ, ഡോ. നൗഷാദ് പളളിയാൽ, ജോണി പാറ്റാനി, വനിത വിഭാഗം ദേശീയ ചെയർ പേഴ്‌സൺ സുരേഖ മുരളീധർ, രശ്മി സുനിൽ, വി പി അബ്ദുൽ കരീം എന്നിവർ പ്രസംഗിച്ചു. എ കെ രാമചന്ദ്രൻ സ്വാഗതവും എം ആർ പ്രശാന്തൻ നന്ദിയും പറഞ്ഞു.





Leave a Reply