ഹയർസെക്കണ്ടറി, വിഎച്ച്എസ്ഇ പരീക്ഷാ ഫലപ്രഖ്യാപനം ഇന്ന്; വെബ്സൈറ്റിലും വാട്സ്ആപ്പിലും ഫലമറിയാം
തിരുവനന്തപുരം: സംസ്ഥാനത്തെ ഹയർസെക്കണ്ടറി, വിഎച്ച്എസ്ഇ പരീക്ഷാ ഫലം ഇന്ന് പ്രസിദ്ധീകരിക്കും. പൊതുവിദ്യാഭ്യാസ മന്ത്രി എൻ.ഷംസുദ്ദീനാണ് വൈകീട്ട് മൂന്ന് മണിക്ക് ഫലപ്രഖ്യാപനം നടത്തുക. പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ പരീക്ഷ റദ്ദാക്കിയ ഗൾഫ് മേഖലകളിലെ ഫലപ്രഖ്യാപനവും ഇന്ന് വിദ്യാഭ്യാസ മന്ത്രി നടത്തും.
സർക്കാരിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും ഔദ്യോഗിക വെബ്സൈറ്റുകളിലൂടെയും നമ്മുടെ കേരളം ആപ്പിലൂടെയും വിദ്യാർഥികൾക്ക് പരീക്ഷാ ഫലം അറിയാം. 4.52 ലക്ഷം വിദ്യാർഥികളാണ് ഫലം കാത്തിരിക്കുന്നത്. പൊതുവിദ്യാഭ്യാസ മന്ത്രി എൻ.ഷംസുദ്ദീന്റെ ആദ്യത്തെ പരീക്ഷാ ഫലപ്രഖ്യാപനം കൂടിയാണ്.





Leave a Reply