യു എം എ ഐ ഇന്റർ ക്ലബ്ബ് കുങ്ഫു, കരാത്തെ ചാമ്പ്യൻഷിപ്പ് വയനാട് ഓവറോൾ ചാമ്പ്യൻമാർ
കോഴിക്കോട്: വി കെ കൃഷ്ണമേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടന്ന യുണൈറ്റഡ് മാർഷൽ ആർട്സ് അക്കാദമി ഇന്റർനാഷണൽ(യു എം എ ഐ )ഇന്റർ ക്ലബ്ബ് ജാമ്പ്യൻഷിപ്പിൽ യു എം എ ഐ അമ്പലവയൽ ഒന്നാം സ്ഥാനവും, മേപ്പാടി ഡബ്ലിയു ആർ സി രണ്ടാം സ്ഥാനവും നേടി വയനാട് ജില്ല ഓവറോൾ ചാമ്പ്യന്മാരായി. കുങ്ഫു കരാത്തെ വിഭാഗങ്ങളിലായി 800 ൽ പരം കുട്ടികൾ പങ്കെടുത്തു. വോളിബോൾ അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയും കോഴിക്കോട് ജില്ലാ ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറിയുമായ സി സത്യൻ ഉദ്ഘാടനം ചെയ്തു. യു എം എ ഐ ഫൗണ്ടർ&ഗ്രാൻഡ് മാസ്റ്റർ ഡോക്ടർ ആരിഫ് സി പി അധ്യക്ഷത വഹിച്ചു. തായ്ക്കോണ്ടോ അസോസിയേഷൻ പ്രസിഡണ്ട് ഉമേഷ് , വുഷു അസോസിയേഷൻ മലപ്പുറം ജില്ലാ സെക്രട്ടറി സുമേഷ് പി എൻ,വയനാട് ജില്ലാ വുഷു അസോസിയേഷൻ പ്രസിഡണ്ട് പ്രമോദ് ടി ആർ, നവാസ് കെ സി, ഇസ്മായിൽ ടി എം, കെ ടി ശരീഫ് വാവാട്, സിദ്ദിഖ് കൽപ്പറ്റ, ഷബീർ സി പി, തുടങ്ങിയവർ സന്നിഹിതരായിരുന്നു. കരാത്തെയിൽ 98 പോയിന്റ് നേടി യു എം എ ഐ എളയിടം ഓവറോൾ ചാമ്പ്യന്മാരായി. 72 പോയിന്റ് നേടി യു എം എ ഐ സ്പർശം പുള്ളന്നൂർ രണ്ടാം സ്ഥാനം നേടി. കുങ്ഫു വിഭാഗത്തിൽ 187 പോയിന്റ് നേടി യു എം എ ഐ അമ്പലവയൽ ടീം ഓവറോൾ ചാമ്പ്യന്മാരായി.123 പോയിന്റ് നേടി മേപ്പാടി യു എം എ ഐ ഡബ്ലിയു ആർ സി രണ്ടാം സ്ഥാനവും നേടി. ചാമ്പ്യൻഷിപ്പ് കോഡിനേറ്റർ സി എച്ച് ഷറഫുദ്ദീൻ, വുഷു ഇന്റർനാഷണൽ എഗ്രേഡ് ജഡ്ജും യു എം എ ഐ ഫൗണ്ടറും ഗ്രാൻഡ്മാസ്റ്ററുമായ ഡോക്ടർ ആരിഫ് സി പി എന്നിവർ ചേർന്ന് വിജയികൾക്ക്ട്രോഫികൾ വിതരണം ചെയ്തു.





Leave a Reply