പാണ്ടിക്കടവ് ലക്ഷംവീട് അംഗൻവാടിയിൽ പ്രവേശനോത്സവം നടത്തി
പാണ്ടിക്കടവ്: ലക്ഷംവീട് അംഗൻവാടിയിൽ പുതിയ അധ്യയനവർഷത്തെ വരവേറ്റ് പ്രവേശനോത്സവം സംഘടിപ്പിച്ചു. വാർഡ് മെമ്പറും പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ മുസ്തഫ തയുള്ളത്തിൽ പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ മീനാക്ഷി ടീച്ചർ അധ്യക്ഷത വഹിച്ചു. റഫീഖ് സ്വാഗതം ആശംസിച്ച ചടങ്ങിൽ റസാക്ക്, ഫൈസൽ, ഉമ്മർ ഇ. കെ, സിദ്ദീഖ്, നദീർ, ഷൗക്കത്ത്, ഖാദർ ഇ. കെ, ആശാവർക്കർ തുഷാര എന്നിവരും പ്രദേശവാസികളും പങ്കെടുത്തു. അംഗൻവാടി ഹെൽപ്പർ സതി നന്ദി രേഖപ്പെടുത്തി.





Leave a Reply