കുറ്റിയാംവയൽ അങ്കണവാടിയിൽ പ്രവേശനോത്സവവും ‘നോ മിഠായി’ ക്യാമ്പയിനും സംഘടിപ്പിച്ചു
പടിഞ്ഞാറത്തറ: കുറ്റിയാംവയൽ അങ്കണവാടിയിൽ പ്രവേശനോത്സവവും ‘നോ മിഠായി’ ക്യാമ്പയിനും സംഘടിപ്പിച്ചു. വാർഡംഗം ബീന മനോജ് പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. കമൽ ജോസഫ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കുട്ടികളിൽ വർദ്ധിച്ചുവരുന്ന പ്രമേഹബാധയുടെ പശ്ചാത്തലത്തിൽ, മധുരപലഹാരങ്ങൾ പൂർണ്ണമായും ഒഴിവാക്കി നാടൻ പഴങ്ങൾ കൊണ്ടുള്ള വിരുന്നൊരുക്കിയാണ് സംഘാടകർ ഇത്തവണത്തെ പ്രവേശനോത്സവം വേറിട്ടതാക്കിയത്. അങ്കണവാടിയിൽ നിന്നും ഒന്നാം ക്ലാസിലേക്ക് പ്രവേശിക്കുന്ന കുട്ടികൾക്ക് ചടങ്ങിൽ മൊമെന്റോ നൽകി യാത്രയയപ്പ് നൽകി. ടീച്ചർ സാലി റെജി, പീറ്റർ പറമ്പിൽ, ആരോഗ്യ പ്രവർത്തക റോസ എന്നിവർ ആശംസകൾ നേർന്നു. ലേഖ സജേഷ്, രേഷ്മ ജെറിൻ, ആൻ മരിയ തുരുത്തിയിൽ, രേഷ്മ അരുൺ, ഗായത്രി പൊന്നു എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.





Leave a Reply