പുഞ്ചിരിയോടെ കുരുന്നുകൾ അറിവിന്റെ ലോകത്തേക്ക്; മാനന്തവാടി നഗരസഭ പ്രവേശനോത്സവം നടന്നു
മാനന്തവാടി: നിറഞ്ഞ പുഞ്ചിരിയോടെ കുരുന്നുകൾ അറിവിന്റെ ലോകത്തേക്ക് കടന്നുവന്ന പ്രവേശനോത്സവം വർണ്ണവൈവിധ്യങ്ങളോടെ മാനന്തവാടി നഗരസഭയിൽ സംഘടിപ്പിച്ചു. ലിറ്റിൽഫ്ലവർ യു.പി സ്കൂളിൽ വെച്ച് നടന്ന പ്രവേശനോത്സവം നഗരസഭ ചെയർപേഴ്‌സൺ ജേക്കബ് സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. വിദ്യാലയത്തിലേക്ക് പുതുതായി എത്തിയ നവാഗതർക്ക് നഗരസഭയുടെ വകയായി പഠനോപകരണങ്ങളും ബാഗും വിതരണം ചെയ്തു. പി.ടി.എ പ്രസിഡന്റ് അജി കൊളോണിയ അധ്യക്ഷത വഹിച്ച ചടങ്ങിൽ, നഗരസഭയുടെ പഠനോപകരണ കിറ്റുകളുടെ വിതരണോദ്ഘാടനം വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി.വി.എസ് മൂസ നിർവ്വഹിച്ചു. ചടങ്ങിൽ നഗരസഭ കൗൺസലർമാരായ എം.പി ശശികുമാർ, റസീന സിദ്ധീഖ്, ബി.പി.സി ഇൻ ചാർജ് ജോസഫ് വി.എം, സ്കൂൾ ലോക്കൽ മാനേജർ സിസ്റ്റർ ലിസ്സ ജേക്കബ്, സീമ മാമച്ചൻ തുടങ്ങിയവർ സംസാരിച്ചു.





Leave a Reply